---
title: "ഹ്യദയാഘാതം മൂലം സലാലയിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി"
english_title: "Vadakara Native Who Died in Salalah After Heart Attack Taken Home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380001/vadakara-native-krishnadas-body-taken-home-from-salalah"
published_at: "2026-08-26T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e39e3e07d1_vadakara-native-krishnadas-body-taken-home-from-salalah.jpg"
keywords: ["Expatriate Death", "Vatakara Native", "Oman News"]
---

# ഹ്യദയാഘാതം മൂലം സലാലയിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

> **Lead Summary:** സലാല: ഹ്യദയാഘാതം മൂലം കഴിഞ്ഞ ദിവസം സലാലയിൽ മരിച്ച കോഴിക്കോട്‌ വടകര ചേറോട്‌ സ്വദേശി കോമത്ത്‌കണ്ടി താഴെ കുനിയിൽ ക്യഷ്‌ണദാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

## Article Content

സലാല: ഹ്യദയാഘാതം മൂലം കഴിഞ്ഞ ദിവസം സലാലയിൽ മരിച്ച കോഴിക്കോട്‌ വടകര ചേറോട്‌ സ്വദേശി കോമത്ത്‌കണ്ടി താഴെ കുനിയിൽ ക്യഷ്‌ണദാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ജോലി സ്ഥലത്ത്‌ വെച്ച്‌ കുഴഞ്ഞ്‌ വീണതിനെ തുടർന്ന് പി.സി.ആർ നൽകിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മുപ്പത്‌ വർഷത്തിലധികമായി സലാലയിൽ പ്രവാസിയാണ്. ദീവാനിലാണ് നിലവിൽ ജോലി ചെയ്തിരുന്നത്‌. കെ.കെ. ചാത്തു പിതാവും പാറു മാതാവുമാണ്. ലസിതയാണ് ഭാര്യ . രണ്ട്‌ പെൺ മക്കളുണ്ട്.

**English Summary:**

The body of 64-year-old Krishnadas, a native of Cherode in Vadakara, Kozhikode, who died in Salalah after suffering a heart attack, was taken back home. He collapsed at his workplace, and although CPR was administered, he died. Krishnadas had been living as an expatriate in Salalah for more than 30 years and was currently working at Diwan. He was the son of K.K. Chathu and Paaru. His wife is Lasitha, and they have two daughters.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380001/vadakara-native-krishnadas-body-taken-home-from-salalah)