---
title: "സ്കൂളുകൾ തുറന്നു, സൗദിയിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും സഹായികൾക്കും നിയന്ത്രണങ്ങളും നിർദേശങ്ങളുമായി ട്രാഫിക് വിഭാഗം"
english_title: "Saudi Traffic Department Issues Guidelines For School Bus Drivers And Assistants After Summer Vacation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379955/saudi-traffic-department-guidelines-school-bus-drivers-safety-rules"
published_at: "2026-08-25T13:57:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d524a6f787_saudi-traffic-department-guidelines-school-bus-drivers-safety-rules.jpg"
keywords: ["Saudi Arabia School Bus Rules", "Saudi Traffic Department", "Saudi School Guidelines"]
---

# സ്കൂളുകൾ തുറന്നു, സൗദിയിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും സഹായികൾക്കും നിയന്ത്രണങ്ങളും നിർദേശങ്ങളുമായി ട്രാഫിക് വിഭാഗം

> **Lead Summary:** റിയാദ്: (gcc.truevisionnews.com മധ്യവേനൽ അവധിക്ക് ശേഷം സൗദി അറേബ്യയിലെ സ്കൂളുകൾ തുറന്ന പശ്ചാത്തലത്തിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും സഹായികൾക്കുമായി നിയന്ത്രണങ്ങളും നിർദേശങ്ങളുമായി സൗദി ട്രാഫിക് വിഭാഗം.

## Article Content

റിയാദ്: (gcc.truevisionnews.com മധ്യവേനൽ അവധിക്ക് ശേഷം സൗദി അറേബ്യയിലെ സ്കൂളുകൾ തുറന്ന പശ്ചാത്തലത്തിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും സഹായികൾക്കുമായി നിയന്ത്രണങ്ങളും നിർദേശങ്ങളുമായി സൗദി ട്രാഫിക് വിഭാഗം.

സ്കൂൾ ബസുകളിലെത്തുന്ന വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ബസ് ഡ്രൈവർമാരും ആയമാരും പ്രത്യേകം ശ്രദ്ധവയ്‌ക്കേണ്ട നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അറിയിച്ചിരിക്കുന്നത്.

ബസിനുള്ളിലേക്ക് ബാഗുകൾ അടക്കമുള്ള സാധനസാമഗ്രികളൊക്കെ കയറ്റുന്നതും ഇറക്കുന്നതും പോലുള്ള പ്രവർത്തനങ്ങൾ ബസിന്റെ വലതുവശത്തുനിന്ന് നടത്തണം.

വിദ്യാർഥികളെ ഇറക്കാനോ കയറ്റാനോ ഉള്ള പക്ഷം ബസ് പൂർണ്ണമായും നിർത്തിയതിനുശേഷം മാത്രമേ ബസിന്റെ വാതിൽ തുറക്കാൻ പാടുള്ളു, യാത്രയിലുടനീളം ബസിനുള്ളിലെ സുരക്ഷ നിരീക്ഷിക്കുക, പുറപ്പെടുന്നതിന് മുമ്പ് വാതിൽ സുരക്ഷിതമായി അടയ്ക്കണം, വിദ്യാർഥികൾ ബസിനുള്ളിലേക്ക് കയറാനോ ഇറങ്ങാനോ പോകുമ്പോൾ (STOP) അടയാളം ഉപയോഗിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

**English Summary:**

Riyadh: After summer vacation schools reopened in Saudi Arabia, Saudi Traffic Department issued regulations and guidelines for school bus drivers and assistants for student safety. Guidelines say loading and unloading bags and materials should be done from right side of bus, doors should be opened only after bus fully stops for boarding or deboarding, safety inside bus must be monitored throughout journey, doors must be securely closed before departure, and STOP sign must be used when students board or alight.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379955/saudi-traffic-department-guidelines-school-bus-drivers-safety-rules)