---
title: "ഒമാനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി യുവാവ് മരിച്ചു"
english_title: " Oman Road Accident Kannur Native Rishad Dies Sur Qalhat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379750/oman-road-accident-kannur-native-rishad-dies-sur-qalhat"
published_at: "2026-08-23T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ac64a49e8a_oman-road-accident-kannur-native-rishad-dies-sur-qalhat.jpg"
keywords: ["Oman Accident", "Kannur Expatriate Death", "Oman Road Accident"]
---

# ഒമാനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി യുവാവ് മരിച്ചു

> **Lead Summary:** മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ മൊറാഴ കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് ആണ് മരിച്ചത്.

## Article Content

മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ മൊറാഴ കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് ആണ് മരിച്ചത്.

ദീർഘകാലമായി ഒമാനിൽ പ്രവാസിയായിരുന്നു റിഷാദ് എന്ന് ബന്ധുക്കൾ പറഞ്ഞു. പിതാവ്: അബ്ദുല്ല അസിക്കോടൻറകത്ത്, മാതാവ്: നസീമ മംഗാടൻതകത്ത്, ഭാര്യ: സുലൈന.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ മസ്‌കത്ത് കെഎംസിസി കെയർ വിംഗിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

**English Summary:**

A Kannur native died in a road accident in Sur Qalhat region of Oman. Deceased is Rishad, 39, from Kummanaad Mangadanthakath House, Morazha Kannur. He was a long-time expatriate in Oman. Father Abdullah Asikkodanrakath, mother Naseema Mangadanthakath, wife Sulaina. Body kept at hospital mortuary and procedures to repatriate are underway under Muscat KMCC Care Wing, relatives said.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379750/oman-road-accident-kannur-native-rishad-dies-sur-qalhat)