---
title: "ഒമാനിലെ ദോഫാറിൽ നേരിയ ഭൂചലനം; രേഖപ്പെടുത്തിയത് 2.3 തീവ്രത"
english_title: "Minor Earthquake Of 2.3 Magnitude Hits Dhofar Governorate In Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379730/oman-dhofar-minor-earthquake-2-3-magnitude"
published_at: "2026-08-23T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8aaddf0c4d6_oman-dhofar-minor-earthquake-2-3-magnitude.jpg"
keywords: ["Oman Earthquake", "Dhofar Governorate", "Sadah Wilayat", "Sultan Qaboos University"]
---

# ഒമാനിലെ ദോഫാറിൽ നേരിയ ഭൂചലനം; രേഖപ്പെടുത്തിയത് 2.3 തീവ്രത

> **Lead Summary:** **മസ്​കത്ത്​: ** ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം. സദ വിലായത്തിലാണ് റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഭൂചലനം രേഖപ്പെടുത്തിയത്.

## Article Content

**മസ്​കത്ത്​: ** ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം. സദ വിലായത്തിലാണ് റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ഇന്ന് ഒമാൻ സമയം രാവിലെ 09:57 നാണ് സംഭവം. സലാലയിൽ നിന്ന് 133 കിലോമീറ്റർ വടക്കുകിഴക്കായി 2 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്. ഭൂചലനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാൻ ഒമാൻ ഭൂകമ്പ കേന്ദ്രങ്ങൾ മേഖലയിലെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.

English Summary:

A minor earthquake of 2.3 magnitude on the Richter scale was recorded in Sadah Wilayat of Oman's Dhofar Governorate. The tremor was recorded by the earthquake monitoring center at Sultan Qaboos University at 09:57 AM Oman time today, at a depth of 2 km, 133 km northeast of Salalah.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379730/oman-dhofar-minor-earthquake-2-3-magnitude)