---
title: "യുഎഇയിൽ ഇന്ന് ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില 49 ഡിഗ്രി വരെ ഉയരും, ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് അറിയാം "
english_title: "UAE Weather Today Heavy Rain Dust Storm Alert Temperature 49 Degree"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379724/uae-weather-today-heavy-rain-dust-storm-temperature-49-degree"
published_at: "2026-08-23T13:17:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8aa5d95d8ab_uae-weather-today-heavy-rain-dust-storm-temperature-49-degree.jpg"
keywords: ["UAE Weather", "UAE Rain Alert", "UAE Temperature", "NCM UAE", "UAE Dust Storm"]
---

# യുഎഇയിൽ ഇന്ന് ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില 49 ഡിഗ്രി വരെ ഉയരും, ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് അറിയാം 

> **Lead Summary:** യുഎഇ: യുഎഇയില്‍ ഇന്ന് ശക്തമായ മഴയ്ക്കും പൊടുക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

യുഎഇ: യുഎഇയില്‍ ഇന്ന് ശക്തമായ മഴയ്ക്കും പൊടുക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കിഴക്കന്‍, തെക്കന്‍ മേഖലകളിലെ ആകാശങ്ങളില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെടുകയും ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

ഇത് തുറസ്സായ സ്ഥലങ്ങളിലും റോഡുകളിലും പൊടിക്കാറ്റിനും ദൃശ്യപരതയ്ക്കും കാരണമാകുകയും ചെയ്യും. രാജ്യത്തിന്റെ ഉള്‍നാടന്‍ മരുഭൂമി പ്രദേശങ്ങളില്‍ 44 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരദേശ മേഖലകളില്‍ 38 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയും മലയോര മേഖലകളില്‍ 33 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും താപനിലയ്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വരും ദിവസങ്ങളിലും സമാനമായ കലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കന്‍ ഉള്‍നാടന്‍ മേഖലകളിലേക്കും മഴ വ്യാപിച്ചേക്കും.

രാത്രിയിലും പുലര്‍ച്ചേയും തീരദേശങ്ങലില്‍ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കുന്നത് കാരണം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഒമാന്‍ കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റും അന്തരീക്ഷത്തിലെ കുറഞ്ഞ മര്‍ദ്ദവുമാണ് മഴയ്ക്ക് കാരണമാകുന്നത്. സാമാന്യമായി തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചയോടെ പ്രാദേശികമായി ശക്തമായ മഴയായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്.

**English Summary:**

UAE National Center of Meteorology warned of heavy rain and dust storm today. Temperature may rise up to 49°C in some areas. Cumulonimbus clouds expected in eastern and southern regions with heavy rain after noon. Strong winds up to 45 kmph may cause dust and low visibility. Similar weather to continue coming days, rain may spread to southern inland areas Tuesday Wednesday. Fog likely Wednesday Thursday due to humidity. Cause is humid winds from Oman Sea and low pressure.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379724/uae-weather-today-heavy-rain-dust-storm-temperature-49-degree)