---
title: "നിങ്ങളറിഞ്ഞോ? ബഹ്റൈനിൽ വൈഫൈ, ബ്ലൂടൂത്ത് ഉപകരണങ്ങൾക്ക് ഇനി ലൈസൻസ് വേണ്ട"
english_title: "No License Needed For WiFi Bluetooth Devices In Bahrain Says TRA"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379625/bahrain-wifi-bluetooth-devices-no-license-needed-tra"
published_at: "2026-08-22T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a897bd95d90e_bahrain-wifi-bluetooth-devices-no-license-needed-tra.jpg"
keywords: ["Bahrain News", "Telecom Regulatory Authority", "WiFi License", "IoT Devices"]
---

# നിങ്ങളറിഞ്ഞോ? ബഹ്റൈനിൽ വൈഫൈ, ബ്ലൂടൂത്ത് ഉപകരണങ്ങൾക്ക് ഇനി ലൈസൻസ് വേണ്ട

> **Lead Summary:** **മനാമ: **ബഹ്റൈനിൽ വൈഫൈ, ബ്ലൂടൂത്ത് ഉൾപ്പെടെയുള്ള ലോ-പവർ വയർലെസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഇനി വ്യക്തിഗത സ്പെക്ട്രം ലൈസൻസോ ഫീസോ ആവശ്യമില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സ്മാർട്ട് സിറ്റി പദ്ധതികളും ഇന്റർനെറ്റ് ഓഫ് തിങ്സ് ഉപകരണങ്ങളുടെ ഉപയോഗവും രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് അതോറിറ്റി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

## Article Content

**മനാമ: **ബഹ്റൈനിൽ വൈഫൈ, ബ്ലൂടൂത്ത് ഉൾപ്പെടെയുള്ള ലോ-പവർ വയർലെസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഇനി വ്യക്തിഗത സ്പെക്ട്രം ലൈസൻസോ ഫീസോ ആവശ്യമില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സ്മാർട്ട് സിറ്റി പദ്ധതികളും ഇന്റർനെറ്റ് ഓഫ് തിങ്സ് ഉപകരണങ്ങളുടെ ഉപയോഗവും രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് അതോറിറ്റി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

സർക്കാരോ ടെലികോം റെഗുലേറ്ററി അതോറിറ്റിയോ പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള നിശ്ചിത റേഡിയോ ഫ്രീക്വൻസി ബാൻഡുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കാണ് ലൈസൻസ് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ ഉപകരണങ്ങൾ അനുവദനീയമായ പവർ പരിധിക്കുള്ളിൽ തന്നെ പ്രവർത്തിക്കണമെന്ന നിബന്ധനയുണ്ട്.

ലൈസൻസുള്ള മറ്റ് സേവനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നതോ നിശ്ചിത പരിധി ലംഘിക്കുന്നതോ ആയ ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഉപയോക്താക്കളിൽ നിന്ന് പിഴ ഈടാക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്. നിരോധിത ഫ്രീക്വൻസികളിൽ പ്രവർത്തിക്കുന്നതോ മറ്റ് സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതോ ആയ ഉപകരണങ്ങൾ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് ഉടൻ പ്രവർത്തനം അവസാനിപ്പിക്കണം.

വ്യക്തിഗത ഉപയോഗത്തിന് കൊണ്ടുവരുന്ന ഉപകരണങ്ങൾ ഒഴികെ, ബഹ്റൈനിൽ വിൽപ്പന നടത്തുന്നതോ ഉപയോഗിക്കുന്നതോ ആയ എല്ലാ റേഡിയോ ഉപകരണങ്ങൾക്കും മുൻകൂട്ടി ഔദ്യോഗിക അംഗീകാരം നേടേണ്ടതാണെന്നും അതോറിറ്റി വ്യക്തമാക്കി.

English Summary:

Bahrain's Telecom Regulatory Authority (TRA) has announced that low-power wireless devices like WiFi and Bluetooth do not require individual spectrum license or fee. The move comes as smart city and IoT devices expand. However devices must operate within specified power limits and must not interfere with licensed services. Violating devices can be seized and fined. All radio equipment except for personal use must get official approval before sale or use in Bahrain.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379625/bahrain-wifi-bluetooth-devices-no-license-needed-tra)