---
title: "ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണം; ദുബൈ ആർ.ടി.എയുടെ പുതിയ പദ്ധതി"
english_title: "Dubai RTA Launches Free Meals For Delivery Bike Riders At Rest Centers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379408/dubai-rta-free-meals-delivery-riders-rest-centers"
published_at: "2026-08-21T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87b1583e3a7_dubai-rta-free-meals-delivery-riders-rest-centers.jpg"
keywords: ["Dubai RTA", "Delivery Riders", "Free Food", "Emirates Food Bank", "Deliveroo"]
---

# ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണം; ദുബൈ ആർ.ടി.എയുടെ പുതിയ പദ്ധതി

> **Lead Summary:** **ദുബൈ: **ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്ക് റൈഡർമാർക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആർ.ടി.എ നടപ്പാക്കി. ദുബൈ എമിറേറ്റിലെ പ്രധാന ഭാഗങ്ങളിലായി ബസ്-മെട്രോ സ്റ്റേഷനുകൾക്ക് സമീപം സ്ഥിതിചെയ്യുന്ന താത്കാലിക വിശ്രമ കേന്ദ്രങ്ങളിലാണ് റൈഡർമാർക്ക് ഭക്ഷണം നൽകുന്നത്.

## Article Content

**ദുബൈ: **ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്ക് റൈഡർമാർക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആർ.ടി.എ നടപ്പാക്കി. ദുബൈ എമിറേറ്റിലെ പ്രധാന ഭാഗങ്ങളിലായി ബസ്-മെട്രോ സ്റ്റേഷനുകൾക്ക് സമീപം സ്ഥിതിചെയ്യുന്ന താത്കാലിക വിശ്രമ കേന്ദ്രങ്ങളിലാണ് റൈഡർമാർക്ക് ഭക്ഷണം നൽകുന്നത്.

'എമിറേറ്റ്സ് ഫുഡ് ബാങ്ക്' ലഭ്യമാക്കുന്ന ഭക്ഷണസാധനങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്.പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ 'ഡെലിവെറോ'യുമായി സഹകരിച്ചാണ് ഭക്ഷണ വിതരണം സംഘടിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ ഫുഡ് ഡെലിവറി സംവിധാനത്തിൽ ഡെലിവറി ബൈക്ക് റൈഡർമാർ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിച്ചുകൊണ്ടാണ് ആർ.ടി.എ ഈ ക്ഷേമ പദ്ധതി ആവിഷ്കരിച്ചത്.

ചൂടും തിരക്കും നിറഞ്ഞ ജോലി സാഹചര്യങ്ങളിൽ റൈഡർമാർക്ക് വിശ്രമത്തിനൊപ്പം ആവശ്യമായ പോഷകാഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് റൈഡർമാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനൊപ്പം റോഡ് സുരക്ഷയ്ക്കും ഗുണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ദുബൈയിൽ ഫുഡ് ഡെലിവറി സേവനങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് റൈഡർമാർക്കായി ഇത്തരമൊരു സഹായ പദ്ധതി നടപ്പാക്കുന്നത്. ഭാവിയിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും ആർ.ടി.എ ആലോചിക്കുന്നുണ്ട്.

**English Summary**

Dubai's Roads and Transport Authority RTA has launched a program to provide free meals to delivery bike riders at temporary rest centers. The centers are located near bus and metro stations across key areas of the emirate. Food supplied by Emirates Food Bank will be distributed in collaboration with delivery company Deliveroo. The initiative recognizes the vital role of delivery riders in the food delivery sector. Aiming to support rider welfare and road safety, the program provides nutrition and rest for riders working in demanding conditions. Authorities may expand the initiative to more locations in the future.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379408/dubai-rta-free-meals-delivery-riders-rest-centers)