---
title: "മലയാളി യുവാവ് കുവൈത്തിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു"
english_title: " Kollam Native Jijo Antony Dies After Fall In Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379317/kuwait-building-fall-kollam-jijo-antony-dies"
published_at: "2026-08-20T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86a5bb59ad6_kuwait-building-fall-kollam-jijo-antony-dies.jpg"
keywords: ["Malayali Death", "Kuwait Accident", "Indian Worker", "Kuwait News"]
---

# മലയാളി യുവാവ് കുവൈത്തിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു

> **Lead Summary:** കുവൈത്ത്: തൃക്കടവൂർ സ്വദേശി കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മരിച്ചു. തൃക്കടവൂർ കുരീപ്പുഴ സെന്റ് ജോസഫ്സ് നഗർ 170 മന്ന ഭവനിൽ ആന്റണിയുടെയും പരേതയായ ശാന്തിയുടെയും മകൻ ജിജോ ആന്റണിയാണ് മരിച്ചത്.

## Article Content

കുവൈത്ത്: തൃക്കടവൂർ സ്വദേശി കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മരിച്ചു. തൃക്കടവൂർ കുരീപ്പുഴ സെന്റ് ജോസഫ്സ് നഗർ 170 മന്ന ഭവനിൽ ആന്റണിയുടെയും പരേതയായ ശാന്തിയുടെയും മകൻ ജിജോ ആന്റണിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് 3ന് കുവൈത്ത് സിറ്റിയിലെ ഹവല്ലിയിലെ താമസ സ്ഥലത്തു വച്ചായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി ഡ്രൈവറായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട്. സഹോദരി: ജിജി.

English Summary:

Jijo Antony, 27, a native of Thrikkadavoor in Kollam, died after falling from the top of a building in Hawally, Kuwait City. The incident occurred on the previous day around 3 PM at his residence. He was working as a delivery driver for a private company. His body is being repatriated and the funeral will be held later. He is survived by his sister Jiji.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379317/kuwait-building-fall-kollam-jijo-antony-dies)