---
title: "റോഡ് മുറിച്ചുകടക്കാൻ നിർദിഷ്ട പാതകൾ മാത്രം ഉപയോഗിക്കുക - സൗദി ട്രാഫിക് വകുപ്പ്"
english_title: "Saudi Traffic Department Urges Pedestrians To Use Designated Crossings Only"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379231/saudi-traffic-pedestrian-safety-designated-crossings"
published_at: "2026-08-19T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85b08790b6a_saudi-traffic-pedestrian-safety-designated-crossings.jpg"
keywords: ["Saudi Arabia", "Traffic Rules", "Pedestrian Safety", "Road Safety", "Zebra Crossing"]
---

# റോഡ് മുറിച്ചുകടക്കാൻ നിർദിഷ്ട പാതകൾ മാത്രം ഉപയോഗിക്കുക - സൗദി ട്രാഫിക് വകുപ്പ്

> **Lead Summary:** റിയാദ്: റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്കായി പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളും നിർദിഷ്​ട പാതകളും മാത്രം ഉപയോഗിക്കണമെന്ന് സൗദി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അഭ്യർഥിച്ചു. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നത് റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും പൊതുസുരക്ഷ വർധിപ്പിക്കാനും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

റിയാദ്: റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്കായി പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളും നിർദിഷ്​ട പാതകളും മാത്രം ഉപയോഗിക്കണമെന്ന് സൗദി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അഭ്യർഥിച്ചു. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നത് റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും പൊതുസുരക്ഷ വർധിപ്പിക്കാനും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

വാഹനങ്ങൾ അതിവേഗത്തിൽ പായുന്ന ഹൈവേകൾ യാതൊരു കാരണവശാലും കാൽനടയായി മുറിച്ചുകടക്കരുതെന്ന് ട്രാഫിക് വകുപ്പ് പ്രത്യേകം ഓർമിപ്പിച്ചു.

റോഡ് മുറിച്ചുകടക്കുന്നതിന് മുൻപ് കാൽനടയാത്രക്കാർക്കുള്ള പ്രത്യേക സിഗ്​നൽ വരുന്നത് വരെ കാത്തിരിക്കുകയും, അടയാളപ്പെടുത്തിയ സീബ്രാ ക്രോസിങ്ങുകളും മേൽപ്പാലങ്ങളും മാത്രം ഇതിനായി ഉപയോഗിക്കുകയും വേണം. കൂടാതെ, റോഡിലേക്ക് ഇറങ്ങുന്നതിന് മുൻപ് ഇരുവശത്തുനിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് കൃത്യമായി ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

കാൽനടയാത്രക്കാരുടെ സുരക്ഷ ഏവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി. ഇത്തരം നിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നത് റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാനും ഏവർക്കും സുരക്ഷിതമായ ഒരു യാത്രാ അന്തരീക്ഷം പ്രദാനം ചെയ്യാനും സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

**English Summary:**

The Saudi General Directorate of Traffic has urged pedestrians to use only designated crossings, zebra crossings, and footbridges when crossing roads. The department warned against crossing highways on foot and stressed waiting for pedestrian signals. Authorities said following traffic rules is essential for road safety and reducing accidents, calling pedestrian safety a collective responsibility.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379231/saudi-traffic-pedestrian-safety-designated-crossings)