---
title: "പാൽപ്പൊടി മുതൽ ചെറുപയർ വരെ! സബ്‌സിഡി സാധനങ്ങൾ വിദേശത്തേക്ക് കടത്താൻ ശ്രമം; കുവൈത്തിൽ 6 കണ്ടെയ്നറുകൾ പിടിച്ചെടുത്തു"
english_title: "Kuwait Customs Seizes 2236 Subsidized Ration Items Smuggling Sri Lanka Shuwaikh Port"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379202/kuwait-customs-seizes-2236-subsidized-ration-items-shuwaikh-port"
published_at: "2026-08-19T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85821635c50_kuwait-customs-seizes-2236-subsidized-ration-items-shuwaikh-port.jpg"
keywords: ["Kuwait Customs", "Ration Smuggling", "Shuwaikh Port", "Subsidized Goods"]
---

# പാൽപ്പൊടി മുതൽ ചെറുപയർ വരെ! സബ്‌സിഡി സാധനങ്ങൾ വിദേശത്തേക്ക് കടത്താൻ ശ്രമം; കുവൈത്തിൽ 6 കണ്ടെയ്നറുകൾ പിടിച്ചെടുത്തു

> **Lead Summary:** **കുവൈത്ത് സിറ്റി: **സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ വിദേശത്തേക്ക് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് അധികൃതർ തടഞ്ഞു. ഷുവൈഖ് തുറമുഖത്ത് നടത്തിയ പരിശോധനയിൽ ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയിരുന്ന 6 കണ്ടെയ്നറുകളിൽ നിന്നായി 2,236 കവർ റേഷൻ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

## Article Content

**കുവൈത്ത് സിറ്റി: **സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ വിദേശത്തേക്ക് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് അധികൃതർ തടഞ്ഞു. ഷുവൈഖ് തുറമുഖത്ത് നടത്തിയ പരിശോധനയിൽ ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയിരുന്ന 6 കണ്ടെയ്നറുകളിൽ നിന്നായി 2,236 കവർ റേഷൻ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

വ്യത്യസ്ത ഷിപ്പിംഗ്, എക്സ്പോർട്ട് കമ്പനികളുടെ പേരിലുള്ള കണ്ടെയ്നറുകൾ രാജ്യം വിടുന്നതിന് മുൻപ് കയറ്റുമതി നടപടികൾ പൂർത്തിയാക്കുന്നതിനിടെയാണ് കസ്റ്റംസിന്റെ പിടിയിലായത്. പരിശോധനയിൽ പിടിച്ചെടുത്ത പ്രധാന വസ്തുക്കളുടെ കണക്കുകൾ അധികൃതർ പുറത്തുവിട്ടു:

211 ക്യാൻ സബ്‌സിഡി പാൽപ്പൊടി, 349 ബാങ്ക് സബ്‌സിഡി ഗോതമ്പുപൊടി, 435 കുപ്പി ദലാൽ എണ്ണ, 9 ക്യാൻ ദലാൽ വെജിറ്റബിൾ ഗീ, 38 ബാഗ് റേഷൻ ചെറുപയർ/പരിപ്പ്, 787 പാക്കറ്റ് റേഷൻ പാസ്ത,  49 ബാഗ് റേഷൻ അരി, 35 ബാഗ് സബ്‌സിഡി പഞ്ചസാര, 323 ക്യാൻ ടൊമാറ്റോ പേസ്റ്റ് .

സബ്‌സിഡി സാധനങ്ങൾ അനധികൃതമായി വിദേശത്തേക്ക് കടത്തുന്നത് തടയാൻ രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും അതിർത്തി പോയിന്റുകളിലും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ശക്തമായ പരിശോധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധിത കള്ളക്കടത്ത് നീക്കങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

English Summary:

Kuwait Customs foiled an attempt to smuggle subsidized ration items abroad at Shuwaikh Port. 2,236 ration items packed in 6 containers meant for export to Sri Lanka were seized. The seized goods included subsidized milk powder, wheat flour, cooking oil, ghee, pulses, pasta, rice, sugar and tomato paste. Customs stated that strict inspections are ongoing at all ports and borders, and legal action will be taken against illegal smuggling attempts.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379202/kuwait-customs-seizes-2236-subsidized-ration-items-shuwaikh-port)