---
title: "കുവൈത്തിൽ പെയിന്റ് പൂശി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം കസ്റ്റംസ് പിടികൂടി,  രണ്ട് പേർ അറസ്റ്റിൽ "
english_title: "Kuwait Airport Seizes 855 Grams Gold Painted Smuggling Terminal 4"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379196/kuwait-airport-855-gram-gold-seized-terminal-4-new"
published_at: "2026-08-19T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8579b0cdcd5_kuwait-airport-855-gram-gold-seized-terminal-4.jpg"
keywords: ["Kuwait Customs", "Gold Smuggling", "Kuwait Airport", "Terminal 4"]
---

# കുവൈത്തിൽ പെയിന്റ് പൂശി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം കസ്റ്റംസ് പിടികൂടി,  രണ്ട് പേർ അറസ്റ്റിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാല് വഴി പെയിന്റടിച്ച് കടത്താൻ ശ്രമിച്ച 855 ഗ്രാം ശുദ്ധമായ (24 കാരറ്റ്) സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് യാത്രക്കാരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാല് വഴി പെയിന്റടിച്ച് കടത്താൻ ശ്രമിച്ച 855 ഗ്രാം ശുദ്ധമായ (24 കാരറ്റ്) സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് യാത്രക്കാരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

വിമാനത്തിൽ കയറുന്നതിനുള്ള പരിശോധനയ്ക്കിടെ സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ആദ്യ കേസിൽ ബെൽറ്റ് ബക്കിളിന്റെ രൂപത്തിലാക്കി കറുത്ത പെയിന്റടിച്ച് ഒളിപ്പിച്ച നിലയിൽ 353 ഗ്രാം 24 കാരറ്റ് സ്വർണമാണ് പിടികൂടിയത്. രണ്ടാമത്തെ കേസിൽ ആകെ 502 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

ഇതിൽ കറുത്ത പ്ലേറ്റിങ് നൽകിയ 340 ഗ്രാം ഭാരമുള്ള സ്വർണ ബെൽറ്റ് ബക്കിളും, വെള്ളി നിറം പൂശി വ്യാജമായി നിർമ്മിച്ച 162 ഗ്രാം ഭാരമുള്ള സ്വർണ ബ്രേസ്ലെറ്റുമാണ് ഉൾപ്പെട്ടിരിക്കുന്നത്. പിടിച്ചെടുത്ത സ്വർണത്തിന്റെ രേഖകൾ തയ്യാറാക്കി പ്രതികൾക്കെതിരെ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച ശേഷം, തുടർനടപടികൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

രാജ്യത്തിന്റെ അതിർത്തി പോയിന്റുകൾ വഴി സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിനായി കസ്റ്റംസ് പരിശോധനകൾ കർശനമായി തുടരുകയാണ്.

English Summary:

Kuwait Customs at Terminal 4 of Kuwait International Airport seized 855 grams of 24-carat gold that was painted and concealed for smuggling. Two passengers from Asian countries were taken into custody. In the first case, 353 grams of gold was molded as a belt buckle and painted black. In the second, 340 grams of gold belt buckle with black plating and a 162-gram fake silver-colored gold bracelet were recovered. Customs has filed an official report and handed over the case for further legal action.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379196/kuwait-airport-855-gram-gold-seized-terminal-4-new)