---
title: "ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു"
english_title: "Malappuram Native Razaq Devarthodika Dies of Heart Attack at Workplace in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379046/malappuram-native-razaq-devarthodika-dies-in-riyadh"
published_at: "2026-08-18T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84067850e9e_malappuram-native-razaq-devarthodika-dies-in-riyadh.jpg"
keywords: ["Malayali Death", "Malappuram Native", "Saudi Arabia"]
---

# ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** റിയാദ്: ജോലിസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക അന്തരിച്ചു. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

## Article Content

റിയാദ്: ജോലിസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക അന്തരിച്ചു. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ഉച്ചഭക്ഷണത്തിന് താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ സ്ഥാപനത്തിലെത്തി അന്വേഷിച്ചപ്പോഴാണ് റസാഖിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസൻറും പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

പൊലീസ് ഇൻക്വസ്​റ്റ്​ നടപടികൾക്ക് ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പരേതനായ കുഞ്ഞാല​െൻറയും കുഞ്ഞിപ്പാത്തുവി​െൻറയും മകനാണ്. റൈഹാനത്താണ് ഭാര്യ. മക്കൾ: മിദ്​ലാജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ, ഷറഫ് തേഞ്ഞിപ്പലം, ജുനൈദ് താനൂർ, അബ്​ദുറഹ്​മാൻ ചേലമ്പ്ര എന്നിവരും പരേത​െൻറ സുഹൃത്ത് അസ്കറും നേതൃത്വം നൽകി വരുന്നു.**

English Summary:**

Malappuram native Razaq Devarthodika (54), an employee at a private company in Riyadh, died following a heart attack at his workplace. Colleagues found him unconscious after he did not arrive at his residence for lunch. The Red Crescent and police arrived at the location and confirmed the death. Following police inquest procedures, the body was shifted to the mortuary of Shumaisi Hospital. Razaq was the son of the late Kunjalan and Kunjippathu. His wife is Raihanath, and his children are Midlaj, Minhaj, Mukhtar and Yaseen. KMCC welfare wing members and Razaq’s friend Askar are leading the legal procedures to bring the body home.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379046/malappuram-native-razaq-devarthodika-dies-in-riyadh)