---
title: "നടുക്കി അരുംകൊല ...! കുവൈത്തിൽ വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി"
english_title: "Kuwaiti Man Shoots Wife And Daughter Dead In Al Rabia, Surrenders To Police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378935/kuwait-man-shoots-wife-daughter-dead-al-rabia-arrested"
published_at: "2026-08-17T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82ea7db3faa_kuwait-man-shoots-wife-daughter-dead-al-rabia-arrested.jpg"
keywords: ["Kuwait Crime", "Al Rabia Shooting", "Domestic Violence", "Kuwait Police"]
---

# നടുക്കി അരുംകൊല ...! കുവൈത്തിൽ വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ റാബിയ പ്രദേശത്ത് ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരൻ പിടിയിലായി. ഞായറാഴ്ച പുലർച്ചെയാണ് സ്വന്തം വീട്ടിൽ വെച്ച് സംഭവം നടന്നത്.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ റാബിയ പ്രദേശത്ത് ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരൻ പിടിയിലായി. ഞായറാഴ്ച പുലർച്ചെയാണ് സ്വന്തം വീട്ടിൽ വെച്ച് സംഭവം നടന്നത്.

പ്രതി തന്റെ ഷോട്ട്ഗൺ ഉപയോഗിച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഇളയ മകന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കൊലപാതകത്തിന് ശേഷം പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ അധികൃതർ അന്വേഷണം നടത്തി വരികയാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അൽ റാബിയ മേഖലയിലെ ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

**English Summary:**

A Kuwaiti citizen was arrested for allegedly shooting and killing his wife and daughter at their home in Al Rabia area of Kuwait on Sunday early morning. According to reports, the man used his shotgun in the attack. His younger son was at home but escaped unhurt. After the incident, the accused surrendered at a police station. Security authorities have launched an investigation into the motive and circumstances behind the killings.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378935/kuwait-man-shoots-wife-daughter-dead-al-rabia-arrested)