---
title: "യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഒപ്പം ചില മേഖലകളിൽ കൊടും ചൂടും, താപനില 48°C വരെ"
english_title: "UAE Weather Today: Light Rain Likely, Temperature May Touch 48°C"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378888/uae-weather-august-17-light-rain-temperature-48"
published_at: "2026-08-17T11:36:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82a4e664f15_uae-weather-august-17-light-rain-temperature-48.jpg"
keywords: ["UAE Weather", "UAE Rain", "UAE Temperature"]
---

# യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഒപ്പം ചില മേഖലകളിൽ കൊടും ചൂടും, താപനില 48°C വരെ

> **Lead Summary:** ദുബൈ: യുഎഇയിൽ ഇന്ന്, ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം സംവഹന മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.

## Article Content

ദുബൈ: യുഎഇയിൽ ഇന്ന്, ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം സംവഹന മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം പൊതുവെ കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. മഴ പെയ്യുമെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

ദുബൈയിൽ ഇന്നത്തെ പരമാവധി താപനില 43°Cയും കുറഞ്ഞ താപനില 32°Cയും ആയിരിക്കും. അബൂദബിയിൽ താപനില 44°C വരെ ഉയരാനും രാത്രിയിൽ 30°C ആയി താഴാനും സാധ്യതയുണ്ടെന്ന് NCM വ്യക്തമാക്കി.

തീരപ്രദേശങ്ങളിൽ രാത്രി മുതൽ ചൊവ്വാഴ്ച രാവിലെയോടെ ഈർപ്പം വർധിക്കും. ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ദുബൈയിലും അബൂദബിയിലും അന്തരീക്ഷ ഈർപ്പം 25 മുതൽ 80 ശതമാനം വരെയായിരിക്കും. തെക്കുകിഴക്കുനിന്ന് വടക്കുകിഴക്കോട്ട് മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും.

ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 35 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നാണ് റിപ്പോർട്ട്.

കടലിൽ പോകുന്നവരും മത്സ്യത്തൊഴിലാളികളും സാധാരണ ജാഗ്രത പാലിച്ചാൽ മതിയെന്ന് അധികൃതർ അറിയിച്ചു. വേനൽക്കാലത്തെ ഉഷ്ണതരംഗം തുടരുന്നതിനാൽ പുറത്തിറങ്ങുന്നവർ ധാരാളം വെള്ളം കുടിക്കാനും നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കാനും NCM നിർദേശിച്ചു.

**English Summary:**

NCM forecasts light rain in parts of UAE on August 17, especially in eastern regions with possible convective clouds. Weather will be generally clear to partly cloudy. Temperatures may reach up to 48°C. Dubai will see a high of 43°C and low of 32°C, while Abu Dhabi may touch 44°C and drop to 30°C. Humidity will rise at night with chances of fog. Winds will be light to moderate at 25 km/h, gusting to 35 km/h. Seas in the Arabian Gulf and Oman Sea will be calm.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378888/uae-weather-august-17-light-rain-temperature-48)