---
title: "കടുത്ത നെഞ്ചുവേദനയെത്തുടർന്നുള്ള മൂന്ന് മാസത്തെ ആശുപത്രി വാസത്തിനൊടുവിൽ മലയാളി റിയാദിൽ അന്തരിച്ചു "
english_title: "Malappuram Native Ayyappan Dies In Riyadh After 3 Months Of Treatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378801/malappuram-native-ayyappan-dies-riyadh"
published_at: "2026-08-16T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8195af33820_malappuram-native-ayyappan-dies-riyadh.jpg"
keywords: ["Saudi Arabia", "Malayali Death", "Malappuram Native"]
---

# കടുത്ത നെഞ്ചുവേദനയെത്തുടർന്നുള്ള മൂന്ന് മാസത്തെ ആശുപത്രി വാസത്തിനൊടുവിൽ മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** റിയാദ്: മൂന്ന് മാസത്തെ ആശുപത്രി വാസത്തിനൊടുവിൽ മലപ്പുറം സ്വദേശി സൗദിയിലെ റിയാദിൽ മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി, കാണ്ടക്കാട് വട്ടപ്പറമ്പ് ഹൗസിൽ അയ്യപ്പനാണ് മരണപ്പെട്ടത്. 59 വയസായിരുന്നു.

## Article Content

റിയാദ്: മൂന്ന് മാസത്തെ ആശുപത്രി വാസത്തിനൊടുവിൽ മലപ്പുറം സ്വദേശി സൗദിയിലെ റിയാദിൽ മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി, കാണ്ടക്കാട് വട്ടപ്പറമ്പ് ഹൗസിൽ അയ്യപ്പനാണ് മരണപ്പെട്ടത്. 59 വയസായിരുന്നു.

കഴിഞ്ഞ മൂന്ന് മാസക്കാലം റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. മേയ് പന്ത്രണ്ടിനാണ് കടുത്ത നെഞ്ചുവേദനയെത്തുടർന്ന് അയ്യപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം.

ഒരുമാസം മുമ്പ് അയ്യപ്പന്റെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ശ്രമങ്ങൾ നടത്തിയിരുന്നു. ആരോഗ്യ സ്ഥിതി വീണ്ടും വഷളായതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇരുപത്തിയെട്ട് വർഷമായി പ്രവാസിയായ ഇദ്ദേഹം ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങ് രംഗത്തുണ്ട്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378801/malappuram-native-ayyappan-dies-riyadh)