---
title: "സൗദിയിൽ പൊടിക്കാറ്റ് അലർട്ട്: ഇന്ന് മുതൽ വാരാന്ത്യം വരെ മക്ക മുതൽ ജിസാൻ വരെ ജാഗ്രത"
english_title: "Saudi Arabia Issues Dust Storm Alert For Makkah, Madinah, Asir, Jazan Till Weekend"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378799/saudi-dust-storm-alert-makkah-madinah-jazan-weekend"
published_at: "2026-08-16T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8194db4e1d2_saudi-dust-storm-alert-makkah-madinah-jazan-weekend1.jpg"
keywords: ["Saudi Arabia", "Dust Storm", "Weather Alert"]
---

# സൗദിയിൽ പൊടിക്കാറ്റ് അലർട്ട്: ഇന്ന് മുതൽ വാരാന്ത്യം വരെ മക്ക മുതൽ ജിസാൻ വരെ ജാഗ്രത

> **Lead Summary:** റിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഇന്ന് മുതൽ വാരാന്ത്യം വരെ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. മക്ക, മദീന, അസീർ, ജിസാൻ എന്നീ പ്രവിശ്യകളിലെ തീരദേശ മേഖലകളിലും ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേകളിലുമാണ് പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

## Article Content

റിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഇന്ന് മുതൽ വാരാന്ത്യം വരെ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. മക്ക, മദീന, അസീർ, ജിസാൻ എന്നീ പ്രവിശ്യകളിലെ തീരദേശ മേഖലകളിലും ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേകളിലുമാണ് പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഹൈവേകളിൽ പൊടിക്കാറ്റിന്റെ പ്രഭാവം കൂടുതൽ ശക്തമാകുമെന്നും വിലയിരുത്തലുണ്ട്. അതേസമയം, ജിസാൻ, അസീർ എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ കാറ്റോടുകൂടിയ മഴക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

കാലാവസ്ഥാവ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. യാത്രക്കാർ ഗതാഗത സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അവർ നിർദ്ദേശിച്ചു.

പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയാനും റോഡപകട സാധ്യത വർധിക്കാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനും മാസ്ക് ഉപയോഗിക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്.

**English Summary:**

Saudi Arabia's meteorological department has issued a warning of dust storms in several regions from today until the weekend. Coastal areas and highways connecting Makkah, Madinah, Asir, and Jazan provinces are likely to be affected, with stronger impact expected on highways. The weather center had earlier also warned of rain with wind and possible flooding in parts of Jazan and Asir. Authorities urged the public to follow official platforms for updates and adhere strictly to traffic safety guidelines during the adverse weather.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378799/saudi-dust-storm-alert-makkah-madinah-jazan-weekend)