---
title: "ഭക്ഷണത്തിൽ ഇനി കലോറി വിവരങ്ങൾ നിർബന്ധം; ബഹ്‌റൈനിൽ പുതിയ പദ്ധതി വരുന്നു"
english_title: "Bahrain Restaurants To Display Calorie Information New System"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378796/bahrain-restaurants-calorie-information-mandatory"
published_at: "2026-08-16T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8192b527702_bahrain-restaurants-calorie-information-mandatory.jpg"
keywords: ["Bahrain", "Calorie", "Restaurants", "Health"]
---

# ഭക്ഷണത്തിൽ ഇനി കലോറി വിവരങ്ങൾ നിർബന്ധം; ബഹ്‌റൈനിൽ പുതിയ പദ്ധതി വരുന്നു

> **Lead Summary:** **മനാമ: **ബഹ്‌റൈനിലെ റസ്റ്റോറന്റുകളിൽ ഭക്ഷണ വിഭവങ്ങളുടെ കലോറി വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

## Article Content

**മനാമ: **ബഹ്‌റൈനിലെ റസ്റ്റോറന്റുകളിൽ ഭക്ഷണ വിഭവങ്ങളുടെ കലോറി വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും കൃത്യമായ ഡയറ്റ് പിന്തുടരുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങളിൽ ആരോഗ്യപരമായ അവബോധം വളർത്തുന്നതിനും, ഉപഭോക്താക്കൾക്ക് അവരുടെ ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായി മികച്ച ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിനും ഈ തീരുമാനം ഏറെ സഹായകരമാവുമെന്ന് പാർലമെന്റ് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ സല്ലൂം വ്യക്തമാക്കിയിട്ടുണ്ട്.

ഡിജിറ്റൽ മെനു കാർഡുകൾ, ക്യു.ആർ കോഡുകൾ, ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ എന്നിവയിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുമ്പ് തന്നെ കലോറി വിവരങ്ങൾ കൃത്യമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ആധുനിക സാങ്കേതികവിദ്യകൾ പൂർണ്ണമായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Bahrain is studying a new system to make it mandatory for restaurants to display calorie information for food items. The move comes on the instructions of Supreme Council for Youth and Sports Chairman Sheikh Nasser bin Hamad Al Khalifa. Officials say it will help people with diabetes, obesity and those on specific diets or fitness plans make informed food choices. Parliament Financial and Economic Affairs Committee Chairman Ahmed Al Salloom said digital menus, QR codes and food delivery apps can be used to provide calorie details before ordering.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378796/bahrain-restaurants-calorie-information-mandatory)