---
title: " കുടിവെള്ളം ദുരുപയോഗിച്ചാൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ- സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം"
english_title: "Saudi Arabia Imposes Up To 200000 Riyals Fine For Misusing Drinking Water"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378702/saudi-arabia-fine-misuse-drinking-water-200000-riyal"
published_at: "2026-08-15T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a806d1d2bf36_saudi-arabia-fine-misuse-drinking-water-200000-riyal.jpg"
keywords: ["Saudi Arabia", "Water Conservation", "Ministry of Environment", "Drinking Water"]
---

#  കുടിവെള്ളം ദുരുപയോഗിച്ചാൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ- സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം

> **Lead Summary:** റിയാദ്: സൗദിയിൽ കുടിവെള്ളം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ. ആദ്യത്തെ നിയമലംഘനത്തിന് 25,000 റിയാലും രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ ലംഘനം ആവർത്തിച്ചാൽ രണ്ട് ലക്ഷം റിയാലുമാണ് പിഴ ചുമത്തുക.

## Article Content

റിയാദ്: സൗദിയിൽ കുടിവെള്ളം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ. ആദ്യത്തെ നിയമലംഘനത്തിന് 25,000 റിയാലും രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ ലംഘനം ആവർത്തിച്ചാൽ രണ്ട് ലക്ഷം റിയാലുമാണ് പിഴ ചുമത്തുക.

ശുദ്ധീകരിച്ച മലിനജലം, ശുദ്ധീകരിച്ച ജലവിതരണ ശൃംഖല, ലൈസൻസുള്ള കിണർ തുടങ്ങിയ പകരം ജലസ്രോതസ്സുകൾ ലഭ്യമായിരിക്കെയാണിത് നടപ്പാക്കുക. ജലസംരക്ഷണം ഉറപ്പാക്കാനായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുതുതായി കൊണ്ടുവന്ന ചട്ടങ്ങളിലാണ്‌ ഇക്കാര്യം പറയുന്നത്.

കാര്യക്ഷമതയില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ചാൽ 1,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ഈടാക്കും. ചില ലംഘനങ്ങൾക്ക് മുന്നറിയിപ്പ് തീയതി മുതൽ തിരുത്തലിനായി 14 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും.

നാഷണൽ സെന്റർ ഫോർ വാട്ടർ എഫിഷ്യൻസി ആൻഡ് കൺസർവേഷന് കൂടുതൽ അധികാരം നൽകുന്നതാണ് നടപടി. നിയമലംഘനങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും നാഷണൽ സെന്ററിന് അധികാരമുണ്ടാകും. 2027 മാർച്ച് 21 മുതൽ ഇത് പ്രാബല്യത്തിൽ വരും.

**English Summary:**

Saudi Arabia's Ministry of Environment, Water and Agriculture has announced new rules imposing fines of up to 200,000 Riyals for using drinking water for other purposes. The first violation will attract a fine of 25,000 Riyals, while repeat offenses can go up to 200,000 Riyals. The rule applies where alternative sources like treated wastewater and licensed wells are available. Using inefficient sanitary devices can lead to fines between 1,000 and 10,000 Riyals. The National Center for Water Efficiency and Conservation will get more authority to monitor violations. The rules come into effect from March 21, 2027.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378702/saudi-arabia-fine-misuse-drinking-water-200000-riyal)