---
title: "ആശ്വാസമായി സൗജന്യ ചികിത്സ; യെമനിൽ അത്യാധുനിക ഡയാലിസിസ് സെന്റർ തുറന്ന് ഖത്തർ റെഡ് ക്രസന്റ്"
english_title: "Qatar Red Crescent Opens Dialysis Center In Yemen Lahj"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378662/qatar-red-crescent-opens-dialysis-center-yemen-lahj"
published_at: "2026-08-15T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802ccbec728_qatar-red-crescent-opens-dialysis-center-yemen-lahj.jpg"
keywords: ["Qatar Red Crescent", "Yemen", "Lahj", "Dialysis Center", "Ibn Khaldun Hospital"]
---

# ആശ്വാസമായി സൗജന്യ ചികിത്സ; യെമനിൽ അത്യാധുനിക ഡയാലിസിസ് സെന്റർ തുറന്ന് ഖത്തർ റെഡ് ക്രസന്റ്

> **Lead Summary:** **ദോഹ: **ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ധനസഹായത്തോടെ യെമനിലെ ലഹജ് പ്രവിശ്യയിൽ പുതിയ ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. അൽ-ഹൗതയിലെ ഇബ്നു ഖൽദൂൻ ആശുപത്രിയിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച മൾട്ടി-സ്പെഷ്യാലിറ്റി സെന്ററിനായി ഏകദേശം 15 ലക്ഷം ഡോളറാണ് ചെലവഴിച്ചത്.

## Article Content

**ദോഹ: **ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ധനസഹായത്തോടെ യെമനിലെ ലഹജ് പ്രവിശ്യയിൽ പുതിയ ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. അൽ-ഹൗതയിലെ ഇബ്നു ഖൽദൂൻ ആശുപത്രിയിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച മൾട്ടി-സ്പെഷ്യാലിറ്റി സെന്ററിനായി ഏകദേശം 15 ലക്ഷം ഡോളറാണ് ചെലവഴിച്ചത്.

ലഹജ് പ്രവിശ്യയിലെയും സമീപ ജില്ലകളിലെയും വൃക്കരോഗികൾക്ക് ഇനി മുതൽ സൗജന്യമായി ഡയാലിസും വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ഈ കേന്ദ്രത്തിൽ ലഭ്യമാകും. ചികിത്സക്കായി മറ്റ് പ്രവിശ്യകളെ ആശ്രയിക്കേണ്ട അവസ്ഥ അവസാനിപ്പിക്കാനും വൃക്കരോഗികളുടെ സാമ്പത്തിക-ശാരീരിക ബുദ്ധിമുട്ടുകൾ കുറക്കാനും പുതിയ സെന്റർ സഹായകമാകും.

ആരോഗ്യ മേഖലയിലും സാമൂഹിക വികസന പ്രവർത്തനങ്ങളിലും ഖത്തർ റെഡ് ക്രസന്റ് നൽകുന്ന തുടർച്ചയായ പിന്തുണയെ ലഹജ് ഗവർണർ മുറാദ് അൽ ഹാലിമി അഭിനന്ദിച്ചു.

English Summary:

Qatar Red Crescent Society has inaugurated a state-of-the-art dialysis center at Ibn Khaldun Hospital in Al-Houta, Lahj Governorate, Yemen. The $1.5 million multi-specialty facility will provide free dialysis and specialist consultations to kidney patients in Lahj and surrounding areas. Officials said the center will reduce patient hardship and eliminate the need to travel to other provinces for treatment. Lahj Governor Murad Al Halimi lauded QRC's continued support for Yemen's health sector.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378662/qatar-red-crescent-opens-dialysis-center-yemen-lahj)