---
title: "സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ ലംഘനം; ഇറാൻ നടപടിക്കെതിരെ ആഞ്ഞടിച്ച് ഖത്തർ"
english_title: "Qatar Condemns Iran Attack On UAE Oil Tankers Hormuz Strait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378656/qatar-condemns-iran-attack-uae-oil-tankers-hormuz-strait"
published_at: "2026-08-15T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8029fa5c935_qatar-condemns-iran-attack-uae-oil-tankers-hormuz-strait.jpg"
keywords: ["Qatar", "Iran", "Hormuz Strait", "Oil Tankers"]
---

# സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ ലംഘനം; ഇറാൻ നടപടിക്കെതിരെ ആഞ്ഞടിച്ച് ഖത്തർ

> **Lead Summary:** **ദോഹ: **ഹുർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ അഡ്നോക് കമ്പനിയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും നേരായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**ദോഹ: **ഹുർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ അഡ്നോക് കമ്പനിയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും നേരായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സമ്മർദ തന്ത്രങ്ങൾക്കായി ഹുർമുസ് കടലിടുക്കിനെ ഉപയോഗിക്കുന്നതിനെ ശക്തമായി എതിർക്കുന്നതായും ഖത്തർ അറിയിച്ചു. ഇത് യുഎൻ സുരക്ഷാ കൗൺസിലിന്റെ 2817-ാം പ്രമേയത്തിന്റെ ലംഘനം കൂടിയാണ്. ഹുർമുസ് കടലിടുക്ക് അടച്ചിടുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യാതൊരു നിബന്ധനകളുമില്ലാതെ അത് തുറന്നിടണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

ആഗോള സമ്പദ്‌വ്യവസ്ഥക്കും മേഖലയിലെ രാജ്യങ്ങൾക്കും നിർണായകമായ ഹുർമുസിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.അതേസമയം യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഖത്തർ, തങ്ങളുടെ ആസ്തികളും പരമാധികാരവും സംരക്ഷിക്കാൻ യുഎഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി.

English Summary:

Qatar has condemned Iran's attack on two UAE ADNOC oil tankers in the Strait of Hormuz. The Foreign Ministry called it a clear violation of international law and freedom of navigation, and a breach of UN Security Council Resolution 2817. Qatar urged that the Strait must remain open without conditions and pledged full support to the UAE to protect its assets and sovereignty.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378656/qatar-condemns-iran-attack-uae-oil-tankers-hormuz-strait)