---
title: "പൊതുസ്ഥലങ്ങളിലും മതിലുകളിലും പരസ്യങ്ങൾ പതിക്കരുത്; കർശന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി"
english_title: "Muscat Municipality Bans Posters Ads On Public Property"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378533/muscat-municipality-bans-posters-ads-on-public-property"
published_at: "2026-08-14T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ef4f857cd6_muscat-municipality-bans-posters-on-public-walls.jpg"
keywords: ["Muscat", "Oman", "Municipality", "Advertisement", "Public Property"]
---

# പൊതുസ്ഥലങ്ങളിലും മതിലുകളിലും പരസ്യങ്ങൾ പതിക്കരുത്; കർശന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

> **Lead Summary:** **മസ്‌കത്ത്: **പൊതുസൗകര്യങ്ങളിലും മതിലുകളിലും അനധികൃതമായി പരസ്യങ്ങളും പോസ്റ്ററുകളും പതിക്കുന്നതിനെതിരെ മസ്‌കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാരോടും വ്യാപാര സ്ഥാപനങ്ങളോടും മുനിസിപ്പാലിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവത്കരണ സന്ദേശം പങ്കുവച്ചു.

## Article Content

**മസ്‌കത്ത്: **പൊതുസൗകര്യങ്ങളിലും മതിലുകളിലും അനധികൃതമായി പരസ്യങ്ങളും പോസ്റ്ററുകളും പതിക്കുന്നതിനെതിരെ മസ്‌കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാരോടും വ്യാപാര സ്ഥാപനങ്ങളോടും മുനിസിപ്പാലിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവത്കരണ സന്ദേശം പങ്കുവച്ചു.

അധികൃതർ അംഗീകരിച്ച സ്ഥലങ്ങളിൽ മാത്രമേ പരസ്യങ്ങൾ സ്ഥാപിക്കാൻ പാടുള്ളൂവെന്നും ഇത് നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.അനധികൃത പരസ്യങ്ങൾ നഗരത്തിന്റെ വൃത്തിയും ഭംഗിയും നശിപ്പിക്കുന്നതായി മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary:

Muscat Municipality has warned residents and businesses against posting advertisements and posters on public facilities and walls. In a social media awareness message, the municipality said ads should be placed only in approved locations to help preserve the city's aesthetics. Legal action will be taken against violators.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378533/muscat-municipality-bans-posters-ads-on-public-property)