---
title: "പ്രവാസികൾക്ക് ഒരു അവസരം കൂടി; നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി"
english_title: "NORKA Insurance Scheme Application Extended Till September 18 For Pravasi Malayalis"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378532/norka-pravasi-insurance-scheme-application-extended-september-18"
published_at: "2026-08-14T16:23:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ef3dd97cc7_norka-pravasi-insurance-scheme-application-extended-september-18.jpg"
keywords: ["NORKA", "Pravasi Insurance", "United India Insurance", "Malayali Expats"]
---

# പ്രവാസികൾക്ക് ഒരു അവസരം കൂടി; നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

> **Lead Summary:** പ്രവാസി മലയാളികളുടെ ആരോഗ്യ-അപകട പരിരക്ഷയ്ക്കായി കേരള സർക്കാരും നോർക്ക റൂട്ട്സും ചേർന്ന് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ ഒരവസരം കൂടി. പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു.

## Article Content

പ്രവാസി മലയാളികളുടെ ആരോഗ്യ-അപകട പരിരക്ഷയ്ക്കായി കേരള സർക്കാരും നോർക്ക റൂട്ട്സും ചേർന്ന് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ ഒരവസരം കൂടി. പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു.

ലോകമെമ്പാടുമുള്ള കൂടുതൽ പ്രവാസികളെ ഈ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ സഹായം ലഭ്യമാകും.

70 വയസ്സ് വരെയുള്ള പ്രവാസികൾക്കും നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. കേരളത്തിലെ 668 ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലൊട്ടാകെയുള്ള 24,000-ത്തിലധികം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സാ സൗകര്യം ഈ പദ്ധതിയിലൂടെ ലഭിക്കും.

**ആർക്കൊക്കെ അപേക്ഷിക്കാം**

നോർക്ക പ്രവാസി ഐഡി കാർഡുള്ള ജീവനക്കാർക്കും സ്റ്റുഡന്റ് വിസയിലുള്ള വിദ്യാർത്ഥികൾക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം.

**പ്രീമിയവും ആനുകൂല്യങ്ങളും **

ഭർത്താവും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് 5,499 രൂപ മുതൽ പ്രീമിയം തുക ആരംഭിക്കുന്നു.

വിദേശത്തുവെച്ച് അപകടമരണം സംഭവിച്ചാൽ ഇൻഷുറൻസ് തുക പൂർണ്ണമായും ലഭിക്കുന്നതിനൊപ്പം ഭൗതികശരീരം നാട്ടിലെത്തിക്കാൻ 50,000 രൂപയുടെ അധിക സഹായവും പദ്ധതി വാഗ്ദാനം ചെയ്യുന്നു.

അപകടങ്ങളിൽ പൂർണ്ണ വൈകല്യം സംഭവിച്ചാലും അഞ്ച് ലക്ഷം രൂപ സഹായം ലഭിക്കും. ഒരു വർഷ കാലാവധിയുള്ള ഈ പോളിസി എല്ലാ വർഷവും പുതുക്കേണ്ടതുണ്ട്. നിലവിൽ 1,32,000-ത്തിലധികം പ്രവാസികൾ പദ്ധതിയിൽ പങ്കാളികളായിട്ടുണ്ടെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.

കഴിഞ്ഞ ജൂലൈ 31 വരെ 227 കോടി രൂപയുടെ ആനുകൂല്യങ്ങൾ അർഹരായവർക്ക് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. പ്രവാസികൾക്ക് തങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ലഭിക്കുന്ന ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് നോർക്ക അഭ്യർത്ഥിച്ചു.

**English Summary:**

The Kerala government and NORKA Roots have extended the deadline to apply for the Pravasi Insurance Scheme to September 18. The scheme, in partnership with United India Insurance, offers up to Rs 5 lakh in free medical treatment, including cashless facilities at over 24,000 hospitals in India including 668 in Kerala. It covers people up to 70 years and pre-existing diseases. Family premium starts at Rs 5,499. Benefits include Rs 50,000 for repatriation of mortal remains and Rs 5 lakh for accidental disability. Over 1.32 lakh expats have joined and Rs 227 crore in benefits have been disbursed till July 31.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378532/norka-pravasi-insurance-scheme-application-extended-september-18)