---
title: "കണ്ണീരിലാഴ്ന്ന് കുടുംബവും സുഹൃത്തുക്കളും; ഭാര്യയുടെ മരണത്തിന് പിന്നാലെ പ്രവാസിയായ ഭർത്താവും വിടവാങ്ങി"
english_title: "TT Thomas Former Gulf Expat Passes Away Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378525/tt-thomas-thumpamon-obituary-gulf-expat"
published_at: "2026-08-14T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eeff6d00b6_tt-thomas-thumpamon-obituary-gulf-expat.jpg"
keywords: ["Obituary", "Oman", "Air Force", "Air India"]
---

# കണ്ണീരിലാഴ്ന്ന് കുടുംബവും സുഹൃത്തുക്കളും; ഭാര്യയുടെ മരണത്തിന് പിന്നാലെ പ്രവാസിയായ ഭർത്താവും വിടവാങ്ങി

> **Lead Summary:** **ഒമാൻ : **ഭാര്യയുടെ വിയോഗത്തിന്റെ നൊമ്പരം മാറും മുൻപ് പ്രവാസിയായ ഭർത്താവും വിടവാങ്ങി. തുമ്പമൺ കൊച്ചുപാറയിൽ ടി. ടി. തോമസ് (ജോയ് കൊച്ചുപാറയിൽ, 86) ആണ് അന്തരിച്ചത്. പരേതരായ വർഗീസ് തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ്. കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

## Article Content

**ഒമാൻ : **ഭാര്യയുടെ വിയോഗത്തിന്റെ നൊമ്പരം മാറും മുൻപ് പ്രവാസിയായ ഭർത്താവും വിടവാങ്ങി. തുമ്പമൺ കൊച്ചുപാറയിൽ ടി. ടി. തോമസ് (ജോയ് കൊച്ചുപാറയിൽ, 86) ആണ് അന്തരിച്ചത്. പരേതരായ വർഗീസ് തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ്. കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

മൂന്ന് ആഴ്ച മുമ്പ്, ജൂലൈ 23നാണ് അദ്ദേഹത്തിന്റെ ഭാര്യ അന്നമ്മ തോമസ് (ലീലാമ്മ) അന്തരിച്ചത്. ദീർഘകാലം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച ടി. ടി. തോമസ്, തുടർന്ന് എയർ ഇന്ത്യ (മുംബൈ), ലിബിയ, ഒമാനിലെ ഗൾഫ് എയർ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിന്റെ ട്രസ്റ്റിയായും പ്രവർത്തിച്ച് സഭാ-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മക്കൾ: ഡോ. അനിൽ ജോയ് തോമസ് (മിനിസ്ട്രി ഓഫ് ഹെൽത്ത്, കുവൈത്ത്), ആൻസി തോമസ് (എമിറേറ്റ്സ് എയർലൈൻസ്, ദുബായ്).

മരുമക്കൾ: ഡോ. സൂസൻ മലയിൽ ജോസഫ് (മിനിസ്ട്രി ഓഫ് ഹെൽത്ത്, കുവൈത്ത്), ഷിബു (ഷാർജ). കൊച്ചുമക്കൾ: ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

English Summary:

TT Thomas alias Joy Kochupparayil, 86, a native of Thumpamon and former Gulf expatriate, passed away in Oman. He had served in the Indian Air Force, Air India Mumbai, and later in Libya and Gulf Air in Oman. He was also a former trustee of St. Mary's Orthodox Church, Thumpamon. His wife Annamma Thomas had passed away three weeks ago on July 23. He leaves behind two children, two sons-in-law and three grandchildren. Funeral details will be announced later by the family.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378525/tt-thomas-thumpamon-obituary-gulf-expat)