---
title: "രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്...!  കുട്ടികളുടെ വാക്സിനേഷൻ മുടക്കരുത്: സമയത്ത് തന്നെ നൽകണമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം"
english_title: "Bahrain Health Ministry Urges Parents To Ensure Timely Childhood Vaccinations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378515/bahrain-health-ministry-timely-childhood-vaccination"
published_at: "2026-08-14T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ee6cfb7892_bahrain-health-ministry-timely-childhood-vaccination.jpg"
keywords: ["Health Ministry", "Children Vaccination", "Public Health", "Bahrain"]
---

# രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്...!  കുട്ടികളുടെ വാക്സിനേഷൻ മുടക്കരുത്: സമയത്ത് തന്നെ നൽകണമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം

> **Lead Summary:** മനാമ: കുട്ടികളുടെ വാക്സിനേഷനുകൾ കൃത്യസമയത്ത് ഉറപ്പാക്കണമെന്നും അത്തരം കാര്യങ്ങൾ വൈകിപ്പിക്കരുതെന്നും രക്ഷിതാക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.

## Article Content

മനാമ: കുട്ടികളുടെ വാക്സിനേഷനുകൾ കൃത്യസമയത്ത് ഉറപ്പാക്കണമെന്നും അത്തരം കാര്യങ്ങൾ വൈകിപ്പിക്കരുതെന്നും രക്ഷിതാക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.

കുട്ടികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി വാക്സിനേഷൻ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഫിസിഷ്യൻ ഡോ. സഹ്റ അയൂബ് വ്യക്തമാക്കി. വാക്സിനുകൾ വ്യക്തികളെ മാത്രമല്ല, സമൂഹത്തെയാകെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

വാക്സിനേഷൻ കവറേജ് വർദ്ധിക്കുന്നത് രോഗവ്യാപനം തടയുന്നതിനും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പരോക്ഷമായ സംരക്ഷണം നൽകുന്നതിനും സഹായിക്കുമെന്ന് അവർ ഓർമ്മിപ്പിച്ചു.

ബഹ്‌റൈനിലെ പ്രൈമറി ഹെൽത്ത് കെയർ സെന്ററുകൾ കുട്ടികൾക്ക് ആവശ്യമായ വാക്സിനേഷനുകൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിലും ഡിജിറ്റൽ റെക്കോർഡുകൾ സൂക്ഷിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നുണ്ട്.

വാക്സിൻ സംബന്ധമായ വിവരങ്ങൾക്കായി സോഷ്യൽ മീഡിയയിലെ അവ്യക്തമായ വിവരങ്ങളെ ആശ്രയിക്കാതെ ആരോഗ്യ മന്ത്രാലയം പോലുള്ള ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഡോ. സഹ്റ അയൂബ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378515/bahrain-health-ministry-timely-childhood-vaccination)