---
title: "കുവൈത്തിൽ ലൈസൻസില്ലാതെ സ്വകാര്യ വീട്ടിൽ മെഡിക്കൽ ക്ലിനിക്; അസർബൈജാനി സ്വദേശിനി അറസ്റ്റിൽ"
english_title: "Azerbaijani Woman Arrested In Kuwait For Running Illegal Clinic"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378473/kuwait-azerbaijani-woman-arrested-illegal-clinic"
published_at: "2026-08-14T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ebc941f06d_kuwait-azerbaijani-woman-arrested-illegal-clinic.jpg"
keywords: ["Kuwait", "Illegal Clinic", "Jabir Al Ahmad", "Medical"]
---

# കുവൈത്തിൽ ലൈസൻസില്ലാതെ സ്വകാര്യ വീട്ടിൽ മെഡിക്കൽ ക്ലിനിക്; അസർബൈജാനി സ്വദേശിനി അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്തിൽ ലൈസൻസില്ലാതെ സ്വകാര്യ വസതിയിൽ മെഡിക്കൽ ക്ലിനിക് നടത്തിയ അസർബൈജാനി സ്വദേശിനി അറസ്റ്റിൽ. ജാബിർ അൽ-അഹ്മദ് സിറ്റിയിലെ വീട്ടിലാണ് ഇവർ ക്ലിനിക് നടത്തിയിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്തിൽ ലൈസൻസില്ലാതെ സ്വകാര്യ വസതിയിൽ മെഡിക്കൽ ക്ലിനിക് നടത്തിയ അസർബൈജാനി സ്വദേശിനി അറസ്റ്റിൽ. ജാബിർ അൽ-അഹ്മദ് സിറ്റിയിലെ വീട്ടിലാണ് ഇവർ ക്ലിനിക് നടത്തിയിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രോഗികളെ പരിശോധിക്കുകയും മെഡിക്കൽ സേവനങ്ങൾ നൽകുകയും ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അനുമതിയില്ലാതെ മരുന്നുകൾ തയാറാക്കി വിൽപ്പന നടത്തിയതായും അധികൃതർ പറഞ്ഞു. വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് യുവതിയെ പിടികൂടിയത്.

സ്ഥലത്ത് നിന്ന് മെഡിക്കൽ ഉപകരണങ്ങൾ, രജിസ്റ്റർ, മരുന്നുകൾ, ലേബലുകൾ എന്നിവ പിടിച്ചെടുത്തു. 11,651 കുവൈത്തി ദിനാർ പണവും അന്വേഷണ സംഘം കണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അറസ്റ്റിലായ യുവതിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. അനധികൃതമായി മെഡിക്കൽ സേവനങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary:

An Azerbaijani woman was arrested in Kuwait for running an unlicensed medical clinic from her residence in Jabir Al-Ahmad City. Authorities found she was examining patients and providing medical services without permission, and also preparing and selling medicines illegally. During the raid, medical equipment, registers, medicines, labels and 11,651 Kuwaiti dinars were seized. The suspect has been referred to the relevant authorities for further legal action.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378473/kuwait-azerbaijani-woman-arrested-illegal-clinic)