---
title: "ഖത്തറിൽ ഉഷ്ണതരംഗം: രാവിലെ 10 മുതൽ 3.30 വരെ വെയിലത്ത് ജോലി നിരോധനം; കർശന നടപടി മുന്നറിയിപ്പ്"
english_title: "Qatar Issues Heat Wave Warning, Bans Outdoor Work From 10 AM To 3:30 PM"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378376/qatar-heatwave-ban-outdoor-work-10am-to-330pm-labour-ministry"
published_at: "2026-08-13T18:46:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dc3f40a323_qatar-heatwave-ban-outdoor-work-10am-to-330pm-labour-ministry.jpg"
keywords: ["Heatwave", "Labour Law", "Outdoor Work Ban", "Qatar Labour Ministry"]
---

# ഖത്തറിൽ ഉഷ്ണതരംഗം: രാവിലെ 10 മുതൽ 3.30 വരെ വെയിലത്ത് ജോലി നിരോധനം; കർശന നടപടി മുന്നറിയിപ്പ്

> **Lead Summary:** ഖത്തർ: ഖത്തറിൽ ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ, വേനൽക്കാല തൊഴിൽ സമയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകി തൊഴിൽ മന്ത്രാലയം. ഉയർന്ന താപനിലയിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ഈ സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

## Article Content

ഖത്തർ: ഖത്തറിൽ ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ, വേനൽക്കാല തൊഴിൽ സമയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകി തൊഴിൽ മന്ത്രാലയം. ഉയർന്ന താപനിലയിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ഈ സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

തൊഴിലിടങ്ങളിലെ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് ആവശ്യമായ തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വേനൽക്കാലത്തെ പ്രത്യേക നിയമപ്രകാരം, തുറസ്സായ സ്ഥലങ്ങളിൽ രാവിലെ 10 മണി വരെ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂ.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3:30 വരെ നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലി പൂർണമായും നിരോധിച്ചിട്ടുണ്ട്. തുടർന്ന് ഉച്ചയ്ക്ക് 3:30-ന് ശേഷം മാത്രമേ ജോലി പുനരാരംഭിക്കാൻ പാടുള്ളൂ. തൊഴിലാളികളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378376/qatar-heatwave-ban-outdoor-work-10am-to-330pm-labour-ministry)