---
title: "ഉറങ്ങിക്കിടക്കവെ അതിക്രമിച്ചു കയറി കൊലപാതകം; കുവൈത്തിൽ കൊല്ലപ്പെട്ട യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "Body Of UP Native Killed In Kuwait Attack Brought Home To Lucknow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378208/kuwait-up-native-rahul-chauhan-body-brought-hom-NEW"
published_at: "2026-08-12T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c66546e635_kuwait-up-native-rahul-chauhan-body-brought-hom.jpg"
keywords: ["Kuwait", "Indian Worker", "Kuwait Kerala Muslim Association"]
---

# ഉറങ്ങിക്കിടക്കവെ അതിക്രമിച്ചു കയറി കൊലപാതകം; കുവൈത്തിൽ കൊല്ലപ്പെട്ട യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **കുവൈത്ത് : **കുവൈത്തിൽ ഈജിപ്ഷ്യൻ സ്വദേശിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആസംഗഢ് സ്വദേശി രാഹുൽ ചൗഹാന്റെ മൃതദേഹമാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.

## Article Content

**കുവൈത്ത് : **കുവൈത്തിൽ ഈജിപ്ഷ്യൻ സ്വദേശിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആസംഗഢ് സ്വദേശി രാഹുൽ ചൗഹാന്റെ മൃതദേഹമാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.

കഴിഞ്ഞ ഞായറാഴ്ച കുവൈത്തിലെ കബദിലെ താമസസ്ഥലത്താണ് സംഭവം. രാഹുൽ ചൗഹാനും ഇറാനിയൻ സ്വദേശിയും ഉറങ്ങിക്കിടക്കുന്നതിനിടെ ഈജിപ്ഷ്യൻ സ്വദേശി മുറിയിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. ഈ ആക്രമണത്തിൽ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലഖ്‌നൗവിലേക്കുള്ള വിമാനത്തിലാണ് രാഹുലിന്റെ മൃതശരീരം എത്തിച്ചത്. മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള യാത്രാരേഖകൾ ഉൾപ്പെടെയുള്ള അനുബന്ധ നടപടികൾ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ - മാഗ്നെറ്റ് വിംഗിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

സംഘടനാ പ്രവർത്തകർ കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് വേഗത്തിൽ നടപടികൾ പൂർത്തിയാക്കി.രാഹുലിന്റെ കുടുംബം ആസംഗഢിലാണ്. സംഭവം കുടുംബത്തെ ഞെട്ടിച്ചു. കുവൈത്ത് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

The body of Rahul Chauhan, a native of Azamgarh in Uttar Pradesh who was killed in Kuwait along with an Iranian national in an attack by an Egyptian man, has been brought back to Lucknow. The incident occurred last Sunday at a residence in Kabad. Travel documents and other formalities were completed with the help of Kuwait Kerala Muslim Association - Magnet Wing. Kuwait Police have taken the accused into custody and started an investigation.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378208/kuwait-up-native-rahul-chauhan-body-brought-hom-NEW)