---
title: "കീശ കാലിയാകുമോ? കുവൈത്തിൽ മത്സ്യവില കുതിച്ചുയരുന്നു; ഒരു കൊട്ട ചെമ്മീനിന് 45 ദീനാർ വരെ വില!"
english_title: "Fish And Shrimp Prices Remain High In Kuwait Due To Fishing Restrictions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378167/kuwait-fish-shrimp-price-hike-fishing-restrictions"
published_at: "2026-08-12T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c3dd318591_kuwait-fish-shrimp-price-hike-fishing-restrictions.jpg"
keywords: ["Kuwait", "Fish Price", "Al-Koot Market", "Fishing Restrictions"]
---

# കീശ കാലിയാകുമോ? കുവൈത്തിൽ മത്സ്യവില കുതിച്ചുയരുന്നു; ഒരു കൊട്ട ചെമ്മീനിന് 45 ദീനാർ വരെ വില!

> **Lead Summary:** **കുവൈത്ത് സിറ്റി: ( **[https://gcc.truevisionnews.com/)]** **കുവൈത്തിൽ മത്സ്യത്തിന്റെയും ചെമ്മീന്റെയും വില ഉയർന്ന നിലയിൽ തുടരുന്നു. പ്രാദേശിക മീൻപിടിത്തത്തിലെ നിയന്ത്രണങ്ങളും ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങളുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളുടെ ലേലവും വില ഉയരാൻ കാരണമാകുന്നുണ്ട് എന്നാണ് വിവരം.

## Article Content

**കുവൈത്ത് സിറ്റി: ( **[https://gcc.truevisionnews.com/)]** **കുവൈത്തിൽ മത്സ്യത്തിന്റെയും ചെമ്മീന്റെയും വില ഉയർന്ന നിലയിൽ തുടരുന്നു. പ്രാദേശിക മീൻപിടിത്തത്തിലെ നിയന്ത്രണങ്ങളും ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങളുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളുടെ ലേലവും വില ഉയരാൻ കാരണമാകുന്നുണ്ട് എന്നാണ് വിവരം.

നിലവിൽ ഒരു കൊട്ട ചെമ്മീനിന് 40 മുതൽ 45 ദീനാർ വരെയാണ് വില. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 826 ടണ്ണിലധികം മത്സ്യവും ചെമ്മീനും വിപണിയിലെത്തി. ഇതിൽ പ്രാദേശിക മത്സ്യവും ഇറക്കുമതി ചെയ്ത മത്സ്യവും ഉൾപ്പെടുന്നു എന്നാണ് കണക്കുകൾ.

മത്സ്യവിപണിയിലെ വിലയും ലേല നടപടികളും നിരീക്ഷിക്കാൻ പരിശോധന ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വിപണിയിൽ മത്സ്യലഭ്യത വർധിപ്പിച്ച് വില നിയന്ത്രിക്കാൻ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. വാണിജ്യ-വ്യവസായ മന്ത്രി ഉസാമ ബൂദായിയുടെ നിർദ്ദേശപ്രകാരം വാണിജ്യ പരിശോധനാ സംഘങ്ങൾ പ്രാദേശിക മത്സ്യവിപണികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അഹമ്മദി ഗവർണറേറ്റിലെ അൽ-കൂട്ട് വിപണിയിൽ നടന്ന ചെമ്മീൻ ലേലം ഉദ്യോഗസ്ഥർ നേരിട്ടെത്തി വിലയിരുത്തി.ലേല നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുലർച്ചെ മുതൽ പരിശോധനാ സംഘങ്ങൾ വിപണിയിലുണ്ടായിരുന്നതായി കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. മത്സ്യബന്ധന സീസണിലെ നിയന്ത്രണങ്ങൾ നീണ്ടാൽ വിലയിൽ കൂടുതൽ വർധന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇറക്കുമതി വർധിപ്പിച്ചും വിതരണം ക്രമീകരിച്ചും വില സ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

English Summary:

Fish and shrimp prices remain high in Kuwait due to restrictions on local and deep-sea fishing and rising auction prices for imported seafood. A box of shrimp now costs between 40 to 45 dinars. Over 826 tons of fish and shrimp arrived in markets between July 1 and August 9. Commercial inspection teams have intensified monitoring at local fish markets, including Al-Koot in Ahmadi Governorate, to ensure fair auction practices and control prices.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378167/kuwait-fish-shrimp-price-hike-fishing-restrictions)