---
title: "അല്പം മനസ്സാക്ഷിയാവാം...! പാർക്കിങ് സ്ഥലത്തെച്ചൊല്ലി തർക്കം; കുവൈത്തിൽ അറുപതുകാരന് ക്രൂരമർദ്ദനം, പരാതി നൽകി വയോധികൻ "
english_title: "60-Year-Old Kuwaiti Citizen Assaulted In Jahra Mall Parking Dispute"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378164/kuwait-jahra-mall-parking-dispute-60-year-old-assaulted-new"
published_at: "2026-08-12T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c39ce89e8c_kuwait-jahra-mall-parking-dispute-60-year-old-assaulted.jpg"
keywords: ["Kuwait", "Parking Dispute", "Assault", "Kuwaiti Citizen"]
---

# അല്പം മനസ്സാക്ഷിയാവാം...! പാർക്കിങ് സ്ഥലത്തെച്ചൊല്ലി തർക്കം; കുവൈത്തിൽ അറുപതുകാരന് ക്രൂരമർദ്ദനം, പരാതി നൽകി വയോധികൻ 

> **Lead Summary:** **കുവൈത്ത് സിറ്റി: **ജഹ്റ ഗവർണറേറ്റിലെ ഷോപ്പിങ് സെന്ററിൽ പാർക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അറുപതുകാരനായ കുവൈത്ത് പൗരനെ ക്രൂരമായി മർദ്ദിച്ചു. മൂന്ന് അപരിചിതർ ചേർന്ന് തന്നെ ആക്രമിച്ചതായി കാണിച്ച് ഇയാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

## Article Content

**കുവൈത്ത് സിറ്റി: **ജഹ്റ ഗവർണറേറ്റിലെ ഷോപ്പിങ് സെന്ററിൽ പാർക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അറുപതുകാരനായ കുവൈത്ത് പൗരനെ ക്രൂരമായി മർദ്ദിച്ചു. മൂന്ന് അപരിചിതർ ചേർന്ന് തന്നെ ആക്രമിച്ചതായി കാണിച്ച് ഇയാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പാർക്കിങ് സ്പേസിൽ തങ്ങൾക്കാണ് അവകാശമെന്ന് ആരോപിച്ച് അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ശേഷം കടന്നുകളഞ്ഞതായാണ് പരാതിയിൽ പറയുന്നത്.ഷോപ്പിങ് സെന്ററിന്റെ പാർക്കിങ് ഏരിയയിൽ വാഹനം നിർത്താൻ കാത്തുകിടക്കുകയായിരുന്ന തന്റെ വഴി തടസ്സപ്പെടുത്തി മറ്റൊരു വാഹനം വന്നു എന്നാണ് പരാതിക്കാരൻ പറയുന്നത്.

അതിലുണ്ടായിരുന്ന മൂന്ന് പേർ പുറത്തിറങ്ങി തർക്കിക്കുകയും പിന്നീട് മർദ്ദിക്കുകയുമായിരുന്നു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ വയോധികൻ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പാർക്കിങ് സംബന്ധിച്ച തർക്കങ്ങളിൽ നിന്ന് ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് കുവൈത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൊതുസ്ഥലങ്ങളിലെ ക്രമസമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.പരിക്കേറ്റയാളുടെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. അക്രമികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്.

English Summary:

A 60-year-old Kuwaiti citizen was brutally assaulted in a Jahra Governorate shopping mall over a parking dispute. The victim filed a complaint stating that three strangers abused and attacked him after claiming rights over a parking space, then fled. The victim has provided the vehicle number to police and an investigation is underway.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378164/kuwait-jahra-mall-parking-dispute-60-year-old-assaulted-new)