---
title: "കള്ളം കയ്യോടെ പൊക്കി..! വ്യാജ സർട്ടിഫിക്കറ്റുമായി നഴ്സിങ് ജോലി; ഖത്തറിൽ 27 പേരെ പുറത്താക്കി, ആജീവനാന്ത വിലക്ക്"
english_title: "Qatar Deports 27 Nurses For Fake Work Experience Certificates, Bans Them For Life"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378091/qatar-deports-27-nurses-fake-certificates-lifetime-ban"
published_at: "2026-08-12T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bf57460270_qatar-deports-27-nurses-fake-certificates-lifetime-ban.jpg"
keywords: ["Qatar", "Nurses", "Fake Certificates", "Healthcare", "Doha"]
---

# കള്ളം കയ്യോടെ പൊക്കി..! വ്യാജ സർട്ടിഫിക്കറ്റുമായി നഴ്സിങ് ജോലി; ഖത്തറിൽ 27 പേരെ പുറത്താക്കി, ആജീവനാന്ത വിലക്ക്

> **Lead Summary:** **ദോഹ: **വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി ഖത്തറിലെ ആരോഗ്യ മേഖലയിൽ നഴ്സിങ് ജോലി നേടിയ 27 പേരെ ഖത്തർ അധികൃതർ പുറത്താക്കി. ഇവർക്ക് രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.

## Article Content

**ദോഹ: **വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി ഖത്തറിലെ ആരോഗ്യ മേഖലയിൽ നഴ്സിങ് ജോലി നേടിയ 27 പേരെ ഖത്തർ അധികൃതർ പുറത്താക്കി. ഇവർക്ക് രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.

ഉദ്യോഗാർഥികളുടെ റജിസ്ട്രേഷൻ, ലൈസൻസ് നടപടികൾക്കിടെയാണ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ രേഖകളിൽ ക്രമക്കേടുകൾ ഉണ്ടെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 6 മാസത്തിനിടെയാണ് ഇത്രയും പേർ പിടിയിലായത്.

വ്യാജ രേഖകൾ ഉപയോഗിച്ച് ജോലി നേടുന്നവർക്കെതിരെ ഖത്തർ കർശന നടപടിയാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യ മേഖലയുടെ വിശ്വാസ്യതയും രോഗികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കർശന പരിശോധനകൾ നടത്തുന്നതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

റജിസ്ട്രേഷൻ, ലൈസൻസ് നടപടികളുടെ ഭാഗമായി ഓരോ അപേക്ഷയുടെയും രേഖകളും പ്രവൃത്തി പരിചയവും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.പിടിയിലായവരുടെ വിശദാംശങ്ങൾ സംബന്ധിച്ച് അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ വ്യാജ രേഖകൾ ഹാജരാക്കി ജോലി നേടാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടികൾക്കൊപ്പം ആജീവനാന്ത വിലക്കും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഖത്തറിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ആവശ്യമായ യോഗ്യതകളും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകൾ നിർബന്ധമാണ്. ഇത്തരം രേഖകൾ വ്യാജമായി ഹാജരാക്കുന്നത് കുറ്റകരമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

**English Summary:**

Qatar has deported 27 people who secured nursing jobs using fake work experience certificates. They have also been banned for life from working in the country's health sector. The forgery was detected during registration and licensing procedures. Authorities said all 27 were caught in the last 6 months, with the fake documents identified during initial verification itself.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378091/qatar-deports-27-nurses-fake-certificates-lifetime-ban)