---
title: "ഹൃദയാഘാതം: നജ്‌റാനിൽ അന്തരിച്ച യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of a native of Uttar Pradesh who passed away in Najran has been brought home."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377902/the-body-of-a-native-of-uttar-pradesh-who-passed-away-in-najran-has-been-brought-home"
published_at: "2026-08-11T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aa9116c20e_the-body-of-a-native-of-uttar-pradesh-who-passed-away-in-najran-has-been-brought-home.jpg"
keywords: ["Saudi Arabia", "Indian Worker Death", "KMCC Welfare"]
---

# ഹൃദയാഘാതം: നജ്‌റാനിൽ അന്തരിച്ച യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **നജ്‌റാൻ: ** ഹൃദയാഘാതത്തെ തുടർന്ന് നജ്‌റാനിൽ അന്തരിച്ച ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശി റിസ്‌വാൻ അഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി.

## Article Content

**നജ്‌റാൻ: ** ഹൃദയാഘാതത്തെ തുടർന്ന് നജ്‌റാനിൽ അന്തരിച്ച ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശി റിസ്‌വാൻ അഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി.

നജ്‌റാനിലെ ഉസാനിയയിലുള്ള താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നജ്‌റാൻ, ശറൂറ, ജിദ്ദ എന്നിവിടങ്ങളിലെ ആവശ്യമായ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലഖ്നൗവിലേക്കുള്ള വിമാനമാർഗമാണ് മൃതദേഹം സ്വദേശത്തേക്ക് അയച്ചത്.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള യാത്രാരേഖകളും മറ്റ് അനുബന്ധ കാര്യങ്ങളും കെ.എം.സി.സി നജ്‌റാൻ പ്രസിഡൻറ് സലീം ഉപ്പളയുടെ നേതൃത്വത്തിലുള്ള വെൽഫെയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് വിജയകരമായി പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377902/the-body-of-a-native-of-uttar-pradesh-who-passed-away-in-najran-has-been-brought-home)