---
title: "അറിഞ്ഞില്ലേ ...! ഒമാനിൽ ആഗസ്റ്റ് 15 മുതൽ നെയ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും വിലക്ക്"
english_title: "Oman Bans Kingfish Catch And Sale For 2 Months From August 15"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377805/oman-bans-kingfish-catch-sale-august-15-october-15"
published_at: "2026-08-10T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79b50d27054_oman-bans-kingfish-catch-sale-august-15-october-15.jpg"
keywords: ["Oman", "Kingfish Ban", "Fisheries", "Muscat", "Marine Resources"]
---

# അറിഞ്ഞില്ലേ ...! ഒമാനിൽ ആഗസ്റ്റ് 15 മുതൽ നെയ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും വിലക്ക്

> **Lead Summary:** **മസ്‌കത്ത്: **ഒമാൻ തീരങ്ങളിൽ നെയ്മീൻ പിടിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും രണ്ടു മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് വിലക്ക്. കൃഷി, ജലവിഭവ, മത്സ്യസമ്പത്ത് മന്ത്രാലയമാണ് ഇത് അറിയിച്ചത്. കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണവും നെയ്മീനുകളുടെ സ്വാഭാവിക പ്രജനവും ഉറപ്പാക്കുന്നതിനാണ് നിയന്ത്രണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

## Article Content

**മസ്‌കത്ത്: **ഒമാൻ തീരങ്ങളിൽ നെയ്മീൻ പിടിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും രണ്ടു മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് വിലക്ക്. കൃഷി, ജലവിഭവ, മത്സ്യസമ്പത്ത് മന്ത്രാലയമാണ് ഇത് അറിയിച്ചത്. കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണവും നെയ്മീനുകളുടെ സ്വാഭാവിക പ്രജനവും ഉറപ്പാക്കുന്നതിനാണ് നിയന്ത്രണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നെയ്മീൻ സമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പിക്കുന്നതിനുമുള്ള നടപടിയാണിത്. അക്വാട്ടിക് റിസോഴ്സ് നിയമത്തിലെ ആർട്ടിക്കിൾ 178 അനുസരിച്ചാണ് നിരോധനം നടപ്പിലാക്കുന്നത്. ഒമാന്റെ മത്സ്യബന്ധന മേഖലയിൽ ഏറ്റവും ഉയർന്ന സാമ്പത്തിക മൂല്യമുള്ള മത്സ്യങ്ങളിലൊന്നാണ് നെയ്മീൻ.

കഴിഞ്ഞ വർഷം 19,743 ടൺ നെയ്മീനാണ് ഒമാനിൽ ഉൽപ്പാദിപ്പിച്ചത്. ഇതിന്റെ ആകെ വിപണി മൂല്യം 4.44 കോടി ഒമാനി റിയാലാണ്. കിലോഗ്രാമിന് ശരാശരി 2.25 റിയാൽ നിരക്കിലായിരുന്നു വിൽപ്പന.ഒമാന്റെ ആകെ നെയ്മീൻ ഉൽപ്പാദനത്തിന്റെ 83.47 ശതമാനവും അൽ വുസ്ത, സൗത്ത് ശർഖിയ എന്നീ പ്രവിശ്യകളിൽ നിന്നാണ്. ഇതിൽ 41% അൽ വുസ്തയിൽ നിന്നും 41% സൗത്ത് ശർഖിയയിൽ നിന്നുമാണ് ലഭിക്കുന്നത്.

നിയന്ത്രണങ്ങൾ

നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾ, വിതരണക്കാർ, കച്ചവടക്കാർ, കയറ്റുമതിക്കാർ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവർ നെയ്മീൻ പിടിക്കാനോ വിൽക്കാനോ സൂക്ഷിച്ചു വെക്കാനോ പാടില്ല. നിലവിൽ സ്റ്റോക്ക് ഉള്ളവർ നിശ്ചിത സമയത്തിനകം മന്ത്രാലയ അധികൃതർക്ക് മുമ്പാകെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടിയും പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377805/oman-bans-kingfish-catch-sale-august-15-october-15)