---
title: "അജ്മാനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "Malayali Youth Anas From Pattambi Dies Of Heart Attack In Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377804/malayali-youth-anas-dies-heart-attack-ajman-pattambi"
published_at: "2026-08-10T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79b2b3c8e84_malayali-youth-anas-dies-heart-attack-ajman-pattambi.jpg"
keywords: ["Ajman", "Heart Attack", "Malayali Death", "Pattambi", "UAE News"]
---

# അജ്മാനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** **അബുദാബി: ** അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. പട്ടാമ്പി കൊപ്പം പുതിയ റോഡ് മൈലാടി പാറയിൽ താമസിക്കുന്ന വാണിയംപീടികയിലെ മുസ്തഫയുടെ മകൻ അനസ് ആണ് മരിച്ചത്. അജ്മാനിൽ ജോലി ചെയ്ത് വരികയായിരുന്ന അനസിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

## Article Content

**അബുദാബി: ** അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. പട്ടാമ്പി കൊപ്പം പുതിയ റോഡ് മൈലാടി പാറയിൽ താമസിക്കുന്ന വാണിയംപീടികയിലെ മുസ്തഫയുടെ മകൻ അനസ് ആണ് മരിച്ചത്. അജ്മാനിൽ ജോലി ചെയ്ത് വരികയായിരുന്ന അനസിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്.യുവാവിന്റെ മരണവാർത്ത അറിഞ്ഞ് നാട്ടിലെ കുടുംബവും നാട്ടുകാരും ഞെട്ടലിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377804/malayali-youth-anas-dies-heart-attack-ajman-pattambi)