---
title: "കുവൈത്തിൽ രണ്ട് പ്രവാസികളെ കുത്തിക്കൊന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ"
english_title: "Kuwait Kabd Double Murder Egyptian Expat Arrested Near Border"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377797/kuwait-kabd-double-murder-egyptian-national-arrested "
published_at: "2026-08-10T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79ab2fe8b82_kuwait-kabd-double-murder-egyptian-national-arrested.jpg"
keywords: ["Kuwait crime news", "Kuwait Interior Ministry", "Murder"]
---

# കുവൈത്തിൽ രണ്ട് പ്രവാസികളെ കുത്തിക്കൊന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** കുവൈത്ത് സിറ്റി:(**[gcc.truevisionnews.com)]** കുവൈത്തിലെ കബ്ദിൽ രണ്ട് പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഈജിപ്ഷ്യൻ സ്വദേശി പിടിയിലായി. അൽ-റത്ഖ മേഖലയിൽ വെച്ച് അതിർത്തിവേലി കടന്ന് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

## Article Content

കുവൈത്ത് സിറ്റി:(**[gcc.truevisionnews.com)]** കുവൈത്തിലെ കബ്ദിൽ രണ്ട് പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഈജിപ്ഷ്യൻ സ്വദേശി പിടിയിലായി. അൽ-റത്ഖ മേഖലയിൽ വെച്ച് അതിർത്തിവേലി കടന്ന് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജഹ്റ ഗവർണറേറ്റിലെ കബ്ദ് പ്രദേശത്തുള്ള കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ ആക്രമണം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ വിഭാഗം സ്ഥലത്തെത്തിയത്. കുത്തേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് പ്രവാസികളും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സമീപത്തുനിന്നുതന്നെ കണ്ടെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം ബോർഡർ സെക്യൂരിറ്റി വിഭാഗവുമായി ചേർന്ന് നടത്തിയ തെരച്ചിലിൽ, അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറിയതായും നിയമനടപടികൾ ആരംഭിച്ചതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377797/kuwait-kabd-double-murder-egyptian-national-arrested )