---
title: "പൊള്ളുന്ന ചൂടിൽ പൊള്ളലേറ്റു വിപണി....! ഒരു കിലോ സാഫി മീനിന് വില 7 ദീനാർ വരെ ഉയർന്നു "
english_title: "Bahrain Fish Prices Surge to 7 Dinar Per Kg as Heat Wave Hits Fishing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377775/bahrain-fish-price-hike-heat-wave-fishing-affected"
published_at: "2026-08-10T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a799b1491412_bahrain-fish-price-hike-heat-wave-fishing-affected.jpg"
keywords: ["Fish Price", "Safi Fish", "Bahrain Dinar", "Seafood Price"]
---

# പൊള്ളുന്ന ചൂടിൽ പൊള്ളലേറ്റു വിപണി....! ഒരു കിലോ സാഫി മീനിന് വില 7 ദീനാർ വരെ ഉയർന്നു 

> **Lead Summary:** **മനാമ: **കടുത്ത ചൂട് മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് ബഹ്‌റൈനിലെ പ്രാദേശിക മത്സ്യ മാർക്കറ്റുകളിൽ വിലക്കയറ്റം രൂക്ഷമായി. മത്സ്യബന്ധനം വെട്ടിക്കുറയ്ക്കാൻ തൊഴിലാളികൾ നിർബന്ധിതരായതോടെ വിപണിയിൽ എത്തുന്ന മീനിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.

## Article Content

**മനാമ: **കടുത്ത ചൂട് മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് ബഹ്‌റൈനിലെ പ്രാദേശിക മത്സ്യ മാർക്കറ്റുകളിൽ വിലക്കയറ്റം രൂക്ഷമായി. മത്സ്യബന്ധനം വെട്ടിക്കുറയ്ക്കാൻ തൊഴിലാളികൾ നിർബന്ധിതരായതോടെ വിപണിയിൽ എത്തുന്ന മീനിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.

നിലവിൽ ഒരു കിലോ ബഹ്‌റൈൻ സാഫി മീനിന്റെ വില ഏകദേശം 7 ബഹ്‌റൈൻ ദീനാർ വരെ ഉയർന്നിട്ടുണ്ട്. ചൂട് തുടരുകയും മത്സ്യബന്ധനം കൂടുതൽ പ്രതിസന്ധിയിലാകുകയും ചെയ്താൽ വില ഇനിയും വർധിക്കാനാണ് സാധ്യത. വിപണിയിലെത്തുന്ന മീനിന്റെ അളവ് വളരെ പരിമിതമാണെന്നും കടുത്ത ചൂടിൽ മത്സ്യബന്ധനം വളരെ ദുർഘടമായി മാറിയിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377775/bahrain-fish-price-hike-heat-wave-fishing-affected)