---
title: " ഹൃദയാഘാതം: പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു"
english_title: "Kasaragod Native Ashraf Dies Of Heart Attack In Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377627/bahrain-kasaragod-kanhangad-ashraf-heart-attack-death"
published_at: "2026-08-09T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78534be3af7_bahrain-kasaragod-kanhangad-ashraf-heart-attack-death.jpg"
keywords: ["Heart Attack", "Malayali Death", "Malayali  Expart", "Bahrain News"]
---

#  ഹൃദയാഘാതം: പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** മനാമ: കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അഷ്റഫ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. രാവിലെ ജോലിക്ക് പോവാനായി ഒരുങ്ങുന്നതിനിടെ താമസ സ്ഥലത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

## Article Content

മനാമ: കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അഷ്റഫ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. രാവിലെ ജോലിക്ക് പോവാനായി ഒരുങ്ങുന്നതിനിടെ താമസ സ്ഥലത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മനാമ സൂക്കിൽ പള്ളിക്ക് സമീപമുള്ള മാക്സി ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: സുബൈദ. മകൾ: ഷിഫാന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377627/bahrain-kasaragod-kanhangad-ashraf-heart-attack-death)