---
title: "ഒമാനിൽ സ്‌കൂളുകൾക്ക് ഓൺലൈൻ ക്ലാസ് ഓഗസ്റ്റ് 13 വരെ; സുരക്ഷ മുൻനിർത്തി നടപടി"
english_title: "Oman Indian Schools Extend Online Classes For KG To Class 2 Till August 13 Due To Heat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377607/oman-indian-schools-online-classes-kg-class2-august13-heat"
published_at: "2026-08-09T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a783b97ac4f3_oman-indian-schools-online-classes-kg-class2-august13-heat.jpg"
keywords: ["Indian Schools Oman", "Online Classes", "Summer Heat", "Oman News"]
---

# ഒമാനിൽ സ്‌കൂളുകൾക്ക് ഓൺലൈൻ ക്ലാസ് ഓഗസ്റ്റ് 13 വരെ; സുരക്ഷ മുൻനിർത്തി നടപടി

> **Lead Summary:** മസ്‌കത്ത്: വേനല്‍ച്ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനം ഓണ്‍ലൈനായി ഒരാഴ്ച കൂടി തുടരും. ഓഗസ്റ്റ് 13 വ്യാഴാഴ്ച വരെയാണ് ഓണ്‍ലൈന്‍ പഠനം തുടരുകയെന്ന് അധികൃതർ രക്ഷിതാക്കളെ അറിയിച്ചു.

## Article Content

മസ്‌കത്ത്: വേനല്‍ച്ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനം ഓണ്‍ലൈനായി ഒരാഴ്ച കൂടി തുടരും. ഓഗസ്റ്റ് 13 വ്യാഴാഴ്ച വരെയാണ് ഓണ്‍ലൈന്‍ പഠനം തുടരുകയെന്ന് അധികൃതർ രക്ഷിതാക്കളെ അറിയിച്ചു.

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ഇന്ത്യന്‍ സ്‌കൂള്‍സ് ഒമാന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നത്.

നിലവിലെ കാലാവസ്ഥയും വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യവും പരിഗണിച്ചാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് വരെ കെജി മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഓരോ ക്ലാസിന്റെയും ടൈംടേബിളും ഓണ്‍ലൈന്‍ ലിങ്കുകളും ബന്ധപ്പെട്ട ക്ലാസ് അധ്യാപകര്‍ വഴി രക്ഷിതാക്കള്‍ക്ക് നല്‍കും. വിദ്യാര്‍ഥികള്‍ കൃത്യസമയത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശിക്കുകയും സ്ഥിരമായി പങ്കെടുക്കുകയും ചെയ്യണമെന്ന് സ്‌കൂള്‍ നിര്‍ദേശിച്ചു.

ഒമാനിലെ വിവിധ ഭാഗങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നതോടെയാണ് കൊച്ചുകുട്ടികളുടെ സുരക്ഷയും ആരോഗ്യവും പരിഗണിച്ച് ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377607/oman-indian-schools-online-classes-kg-class2-august13-heat)