---
title: "വേൾഡ് മലയാളി കൗൺസിൽ 15–ാം ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "World Malayali Council 15th Global Conference 2026 in Dallas, USA"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377496/wmc-15th-global-conference-2026-dallas-somarajan-award"
published_at: "2026-08-08T17:08:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77155adb597_wmc-15th-global-conference-2026-dallas-somarajan-award.jpg"
keywords: ["World Malayali Council", "WMC", "Dallas Conference", "Malayali Diaspora"]
---

# വേൾഡ് മലയാളി കൗൺസിൽ 15–ാം ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** ദുബായ്: പ്രവാസി മലയാളികളുടെ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ പതിനഞ്ചാം ബയനിയൽ ഗ്ലോബൽ കോൺഫറൻസ് 2026 ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിയ്ക്കയിലെ ഡാളസിൽ നടക്കും. ലോക രാജ്യങ്ങളിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ മിഡിൽ ഈസ്റ്റ് റീജിയണിൽ നിന്നും 120 പ്രതിനിധികൾ പങ്കെടുക്കും.

## Article Content

ദുബായ്: പ്രവാസി മലയാളികളുടെ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ പതിനഞ്ചാം ബയനിയൽ ഗ്ലോബൽ കോൺഫറൻസ് 2026 ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിയ്ക്കയിലെ ഡാളസിൽ നടക്കും. ലോക രാജ്യങ്ങളിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ മിഡിൽ ഈസ്റ്റ് റീജിയണിൽ നിന്നും 120 പ്രതിനിധികൾ പങ്കെടുക്കും.

ലോക മലയാളി സമൂഹത്തിൻ്റെ ഉന്നമനത്തെ ലക്ഷ്യമാക്കി വൈവിദ്ധ്യമാർന്ന സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ കോൺഫറൻസിൽ നടക്കും. 1995 -ൽ അമേരിയ്ക്കയിലെ ന്യൂജേഷ്‌സിയിൽ രൂപീകരിച്ച വേൾഡ് മലയാളി കൗൺസിലിന് 40 രാജ്യങ്ങളിൽ പ്രൊവിൻസുകളുണ്ട്. ഗാന്ധിഭവൻ അഭയ കേന്ദ്രങ്ങളുടെ സ്ഥാപകൻ പുനലൂർ സോമരാജന് ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ്

> ജീവിതാന്ത്യം വരെ ജീവകാരുണ്യ മേഖലയിൽ പ്രശസ്തമായ സേവനം അനുഷ്ഠിച്ച വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ "ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ്" ഗാന്ധിഭവൻ അഭയ കേന്ദ്രങ്ങളുടെ സ്ഥാപകൻ പുനലൂർ സോമരാജന് നൽകും.

മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി അഹമ്മദിന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ്സ് ഐക്കൺ അവാർഡും*, ഇക്കോൺസ് ഐടി സർവീസസ് ഗ്രൂപ്പ് ചെയർമാൻ മോബി.കെ.ബാബുവിന് WMC ഗ്ലോബൽ ബിസിനസ്സ് എക്സലൻസ് അവാർഡും* നൽകി WMC ഗ്ലോബൽ കോൺഫറൻസിൽ ആദരിയ്ക്കും.

> വേൾഡ് മലയാളി കൗൺസിൽ പതിനഞ്ചാം ബയനിയൽ ഗ്ലോബൽ കോൺഫറൻസിൽ പ്രഖ്യാപിയ്ക്കുന്ന "കാരുണ്യ ഭവനം" പദ്ധതി പ്രകാരം15 വീടുകൾ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത അർഹരായ അപേക്ഷകർക്ക്‌ നിർമ്മിച്ച് നൽകും.

> WMC മിഡിൽ ഈസ്റ്റ് റീജിയൺ പ്രൊവിൻസുകളുടെ ആഭിമുഖ്യത്തിലാണ് "കാരുണ്യ ഭവനം" പദ്ധതിയിൽ 7 വീടുകൾ നിർമ്മിയ്ക്കുന്നത്. ഒന്നര കോടി രൂപയാണ് കാരുണ്യ ഭവനം പദ്ധതിയ്ക്ക് അംഗങ്ങളിൽ നിന്നും സമാഹരിയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377496/wmc-15th-global-conference-2026-dallas-somarajan-award)