---
title: "സൗദിയിലെ നജ്‌റാനിൽ ഹൂതി ആക്രമണം; 11 പേർക്ക് പരിക്ക്, യെമൻ ക്യാമ്പുകളിലും മിസൈൽ ആക്രമണം"
english_title: "Houthi Attack Najran Saudi Arabia 11 Injured Yemen Military Camps Missile Drone"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377151/houthi-attack-najran-saudi-arabia-yemen-missile"
published_at: "2026-08-07T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7542af1d4ae_houthi-attack-najran-saudi-arabia-yemen-missile.jpg"
keywords: ["Houthi Missile Attack", "Drone Attack", "Saudi Arabia", "Najran", "Yemen"]
---

# സൗദിയിലെ നജ്‌റാനിൽ ഹൂതി ആക്രമണം; 11 പേർക്ക് പരിക്ക്, യെമൻ ക്യാമ്പുകളിലും മിസൈൽ ആക്രമണം

> **Lead Summary:** **നജ്‌റാൻ: **സൗദി അറേബ്യയിലെ നജ്‌റാനിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. ഏഴ് സൗദി പൗരന്മാർക്കും നാല് വിദേശികൾക്കുമാണ് പരിക്കേറ്റത്. നജ്‌റാനിൽ നടന്ന ആക്രമണത്തിന് പിന്നാലെ യെമനിലെ ഔദ്യോഗിക സർക്കാരിന്റെ സൈനിക ക്യാമ്പുകളിലും ഹൂതികൾ വൻ ആക്രമണം നടത്തി.

## Article Content

**നജ്‌റാൻ: **സൗദി അറേബ്യയിലെ നജ്‌റാനിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. ഏഴ് സൗദി പൗരന്മാർക്കും നാല് വിദേശികൾക്കുമാണ് പരിക്കേറ്റത്. നജ്‌റാനിൽ നടന്ന ആക്രമണത്തിന് പിന്നാലെ യെമനിലെ ഔദ്യോഗിക സർക്കാരിന്റെ സൈനിക ക്യാമ്പുകളിലും ഹൂതികൾ വൻ ആക്രമണം നടത്തി.

മറീബ്, ഹദ്രാമൗദ്, റുവൈക്, അൽ-അബർ, അൽ താനിയ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡ്രോണും ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ചാണ് ആക്രമണം. നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

കിഴക്കൻ യെമനിലെ നിരവധി സൈനിക വാഹനങ്ങൾ, ക്യാമ്പുകൾ, ആയുധ-വെടിക്കോപ്പു ശേഖരങ്ങൾ എന്നിവ തകർത്തതായി ഹൂതികൾ അവകാശപ്പെട്ടു. ആക്രമണത്തിൽ ആളപായവും വസ്തുനാശവും ഉണ്ടായതായി എമർജൻസി ഫോഴ്സസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഹൂതികളുടെ അവകാശവാദത്തോട് ഔദ്യോഗികമായി ഇതുവരെ പ്രതികരണമില്ല.

**അപലപിച്ച് യെമനും യുഎസും**

ആക്രമണത്തെ യെമൻ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വഞ്ചനാപരമായ ആക്രമണ’മാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് അദ്ദേഹം പുറത്തുവിട്ടില്ല.

ആക്രമണത്തെ യെമനിലെ യുഎസ് എംബസിയും അപലപിച്ചു. ഇറാന്റെ മേൽനോട്ടത്തിൽ ഹൂതികളും ഇറാഖി മിലിഷ്യകളും സൗദിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടെന്നും സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377151/houthi-attack-najran-saudi-arabia-yemen-missile)