---
title: "1000 ദിർഹം വരെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ദുബായ്; ഇ-കൊമേഴ്സിന് ആശ്വാസം"
english_title: "Dubai Waives Import Duty Up To 1000 Dirhams For E-Commerce Products"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377145/dubai-waives-import-duty-1000-dirhams-ecommerce"
published_at: "2026-08-07T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a753cae4ef06_dubai-waives-import-duty-1000-dirhams-ecommerce.jpg"
keywords: ["Dubai", "Customs Duty", "Import Duty", "E-commerce", "Dubai Customs"]
---

# 1000 ദിർഹം വരെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ദുബായ്; ഇ-കൊമേഴ്സിന് ആശ്വാസം

> **Lead Summary:** **ദുബായ്: ** 1000 ദിർഹം വരെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ദുബായ് കസ്റ്റംസ്. ഇ-കൊമേഴ്സ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ തീരുമാനം.

## Article Content

**ദുബായ്: ** 1000 ദിർഹം വരെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ദുബായ് കസ്റ്റംസ്. ഇ-കൊമേഴ്സ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ തീരുമാനം.

ക്രോസ്-ബോർഡർ ഇ-കൊമേഴ്സിനായുള്ള കസ്റ്റംസ് നടപടിക്രമങ്ങൾ ഭേദഗതി ചെയ്തതായി ദുബായ് കസ്റ്റംസ് സ്ഥിരീകരിച്ചു. ഇതുപ്രകാരം 1000 ദിർഹത്തിൽ കവിയാത്ത വിലയുള്ള സാധനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും ഇനി കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടതില്ല. വ്യാപാര പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുക എന്നിവയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

എന്നാൽ പുകയില ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ, നിക്കോട്ടിൻ ദ്രാവകങ്ങൾ, ലഹരിപാനീയങ്ങൾ, മദ്യം അടങ്ങിയ ഭക്ഷണവസ്തുക്കൾ എന്നിവയ്ക്ക് ഈ ഇളവ് ബാധകമല്ലെന്ന് കസ്റ്റംസ് അറിയിച്ചു.

ഉപഭോക്തൃ കേന്ദ്രീകൃത ഇ-കൊമേഴ്സ് കമ്പനികൾ വഴി വ്യക്തിഗത ആവശ്യങ്ങൾക്കായി വാങ്ങി തിരികെ നൽകുന്ന സാധനങ്ങൾക്ക് കൂടുതൽ ഇളവുണ്ട്. കസ്റ്റംസ് തീരുവ അടച്ചിട്ടുണ്ടെങ്കിൽ, സാധനം യാത്ര തിരിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കസ്റ്റംസ് തീരുവ ഒഴിവാക്കും.

നേരത്തെ ഇതിനുള്ള സമയപരിധി കുറവായിരുന്നു.വ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് പുതിയ സൗകര്യങ്ങളെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377145/dubai-waives-import-duty-1000-dirhams-ecommerce)