---
title: "ഹൃദയാഘാതം മൂലം പ്രവാസി മലയാളി സുഹാറിൽ അന്തരിച്ചു; മരിച്ചത് വേൾഡ് മലയാളി ഫെഡറേഷൻ നേതാവ്"
english_title: "Thrissur Native Ranjeev Dies Of Heart Attack In Suhar Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377136/suhar-oman-thrissur-ranjeev-dies-heart-attack"
published_at: "2026-08-06T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74ca8575947_suhar-oman-thrissur-ranjeev-dies-heart-attack.jpg"
keywords: ["Suhar", "Oman", "Pravasi", "Death", "Heart Attack", "World Malayali Federation"]
---

# ഹൃദയാഘാതം മൂലം പ്രവാസി മലയാളി സുഹാറിൽ അന്തരിച്ചു; മരിച്ചത് വേൾഡ് മലയാളി ഫെഡറേഷൻ നേതാവ്

> **Lead Summary:** സുഹാർ (ഒമാൻ): ഒമാനിലെ സുഹാറിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ നാട്ടിക പുഴക്കടവിൽ ഹൗസിൽ രഞ്ജീവ് ആണ് മരിച്ചത്. വേൾഡ് മലയാളി ഫെഡറേഷൻ സ്റ്റേറ്റ് കൗൺസിൽ അംഗവും സുഹാറിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനുമായിരുന്നു രഞ്ജീവ്.

## Article Content

സുഹാർ (ഒമാൻ): ഒമാനിലെ സുഹാറിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ നാട്ടിക പുഴക്കടവിൽ ഹൗസിൽ രഞ്ജീവ് ആണ് മരിച്ചത്. വേൾഡ് മലയാളി ഫെഡറേഷൻ സ്റ്റേറ്റ് കൗൺസിൽ അംഗവും സുഹാറിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനുമായിരുന്നു രഞ്ജീവ്.

സുഹാറിലെ വിവിധ സംഘടനാ പ്രവർത്തനങ്ങളിലും കൈരളി പരിപാടികളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.ബിസിനസുകാരനായ രഞ്ജീവ് ഭാര്യക്കും മക്കൾക്കുമൊപ്പം സുഹാറിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: പ്രീതി. മക്കൾ: ദയാൻ, അഭിനേഷ്.

രഞ്ജീവിന്റെ വിയോഗം സുഹാറിലെ പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണ്. വിവരം അറിഞ്ഞ ഉടൻ തന്നെ വിവിധ സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രിയിലെത്തി അനുശോചനം രേഖപ്പെടുത്തി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സുഹാറിലെ കൈരളി പ്രവർത്തകർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം തൃശൂരിലെ വീട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377136/suhar-oman-thrissur-ranjeev-dies-heart-attack)