---
title: "മസ്തിഷ്കാഘാതംമൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു"
english_title: "Malappuram Native Mohammed Ashraf Dies In Jeddah Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377135/jeddah-malappuram-pravasi-mohammed-ashraf-dies"
published_at: "2026-08-06T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74c6207c9ce_jeddah-malappuram-pravasi-mohammed-ashraf-dies.jpg"
keywords: ["Jeddah", "Saudi Arabia", "Pravasi", "Death", "Brain Stroke", "KMCC"]
---

# മസ്തിഷ്കാഘാതംമൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

> **Lead Summary:** ജിദ്ദ (സൗദി അറേബ്യ): സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ കോട്ടംപറമ്പ് സ്വദേശി പറമ്പൻ മുഹമ്മദ് അഷ്‌റഫ് ആണ് മരിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ച് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽഹംറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. 30 വർഷമായി പ്രവാസിയാണ്.

## Article Content

ജിദ്ദ (സൗദി അറേബ്യ): സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ കോട്ടംപറമ്പ് സ്വദേശി പറമ്പൻ മുഹമ്മദ് അഷ്‌റഫ് ആണ് മരിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ച് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽഹംറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. 30 വർഷമായി പ്രവാസിയാണ്.

പിതാവ്: പറപ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പരേതനായ പറമ്പൻ ഇബ്രാഹിം ഹാജി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: സുനീറ. മക്കൾ: ഹാഷിം, ഹിഷാം, അസ്‌ഹർ. സഹോദരങ്ങൾ: മൻസൂർ, അസ്മാബി, നുസൈബ, മുനീറ, പരേതയായ സാബിറ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫെയർ പ്രവർത്തകർ കൂടെയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377135/jeddah-malappuram-pravasi-mohammed-ashraf-dies)