---
title: "പ്രവാസി മലയാളി ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു"
english_title: "Kerala Expatriate Shanavas From Kollam Dies of Cardiac Arrest in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377107/dammam-kerala-expatriate-shanavas-dies-cardiac-arrest-kollam"
published_at: "2026-08-06T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a749b95b07f3_dammam-kerala-expatriate-shanavas-dies-cardiac-arrest-kollam.jpg"
keywords: ["Kerala Expatriate", "Malayali Death", "Heart Attack", "Saudi Arabia"]
---

# പ്രവാസി മലയാളി ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

> **Lead Summary:** ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കൊല്ലം, ഏരൂർ സ്വദേശി ഷാനവാസ് ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞ് വീണ ഷാനവാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ദമ്മാമിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

## Article Content

ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കൊല്ലം, ഏരൂർ സ്വദേശി ഷാനവാസ് ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞ് വീണ ഷാനവാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ദമ്മാമിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ദീര്‍ഘ കാലാം പ്രവാസിയായിരുന്ന ഷാനവാസ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പിന്നീട് ഒന്നര വര്‍ഷം മുമ്പാണ് വീണ്ടും ദമ്മാമിലെത്തിയത്. ആറു മാസം മുമ്പ് മാതാവ് മരണപ്പെട്ടിരുന്നു. അന്ന് നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377107/dammam-kerala-expatriate-shanavas-dies-cardiac-arrest-kollam)