---
title: "കുവൈത്തിൽ നിയമവിരുദ്ധ ഗർഭഛിദ്രം: പ്രവാസി ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ; ഗുളികകളും പിടിച്ചെടുത്തു"
english_title: "Kuwait Doctor Arrested Illegal Abortion Clinic Raid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377025/kuwait-doctor-arrested-illegal-abortion-clinic"
published_at: "2026-08-06T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a744c64c72d8_kuwait-doctor-arrested-illegal-abortion-clinic.jpg"
keywords: ["Kuwait", "Illegal Abortion", "Egyptian Doctor", "Kuwait Ministry of Interior", "Expat"]
---

# കുവൈത്തിൽ നിയമവിരുദ്ധ ഗർഭഛിദ്രം: പ്രവാസി ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ; ഗുളികകളും പിടിച്ചെടുത്തു

> **Lead Summary:** കുവൈത്ത് സിറ്റി:**[ **സാമ്പത്തിക ലാഭത്തിനായി സ്വകാര്യ ക്ലിനിക്കിൽ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തുകയും നിരോധിത ഗുളികകൾ വിതരണം ചെയ്യുകയും ചെയ്ത പ്രവാസി ഗൈനക്കോളജിസ്റ്റിനെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പൗരനാണ് പിടിയിലായത്.

## Article Content

കുവൈത്ത് സിറ്റി:**[ **സാമ്പത്തിക ലാഭത്തിനായി സ്വകാര്യ ക്ലിനിക്കിൽ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തുകയും നിരോധിത ഗുളികകൾ വിതരണം ചെയ്യുകയും ചെയ്ത പ്രവാസി ഗൈനക്കോളജിസ്റ്റിനെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പൗരനാണ് പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ക്ലോസ്ഡ് ഓപ്പറേഷനൊടുവിലാണ് ഇയാൾ വലയിലായത്. ക്ലിനിക്കിൽ നടത്തിയ വിശദമായ പരിശോധനയിൽ ഗർഭഛിദ്രത്തിനായി ഉപയോഗിക്കുന്ന 49 ഗുളികകളും 115 സൈക്കോട്രോപിക് (ലഹരി/മാനസികാരോഗ്യ) ഗുളികകളും സുരക്ഷാ സേന പിടിച്ചെടുത്തു.

പ്രതിയെയും പിടിച്ചെടുത്ത മരുന്നുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ അധികൃതർക്ക് കൈമാറി. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377025/kuwait-doctor-arrested-illegal-abortion-clinic)