---
title: "കുവൈത്ത് സഹകരണ മേഖലയിൽ വൻ മാറ്റം; 70 വയസ്സിനു മുകളിലുള്ള ജീവനക്കാരെ പിരിച്ചുവിടാൻ നിർദേശം"
english_title: "Kuwait Jobs Expats Above 70 Dismissal Cooperatives"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377015/kuwait-dismiss-employees-above-70-cooperatives"
published_at: "2026-08-06T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a744570c17b0_kuwait-dismiss-employees-above-70-cooperatives.jpg"
keywords: ["KUWAIT", "JOBS", "WORK", "UNION", "RULE"]
---

# കുവൈത്ത് സഹകരണ മേഖലയിൽ വൻ മാറ്റം; 70 വയസ്സിനു മുകളിലുള്ള ജീവനക്കാരെ പിരിച്ചുവിടാൻ നിർദേശം

> **Lead Summary:** **കുവൈത്ത് സിറ്റി:**[കുവൈത്തിലെ സഹകരണ സംഘങ്ങളിലും യൂനിയനുകളിലും ജോലി ചെയ്യുന്ന 70 വയസ്സിന് മുകളിലുള്ള തൊഴിലാളികളെ പിരിച്ചുവിടാൻ തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം നിർദേശം നൽകി.

## Article Content

**കുവൈത്ത് സിറ്റി:**[കുവൈത്തിലെ സഹകരണ സംഘങ്ങളിലും യൂനിയനുകളിലും ജോലി ചെയ്യുന്ന 70 വയസ്സിന് മുകളിലുള്ള തൊഴിലാളികളെ പിരിച്ചുവിടാൻ തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം നിർദേശം നൽകി.

ഇതുസംബന്ധിച്ച സർക്കുലർ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും മന്ത്രാലയം കൈമാറിയിട്ടുണ്ട്. 70 വയസ്സ് പിന്നിട്ട ജീവനക്കാരുടെ പൂർണമായ പട്ടിക ഒരു മാസത്തിനകം തയാറാക്കി മന്ത്രാലയത്തിന് സമർപ്പിക്കണം.

തുടർന്ന് നിലവിലുള്ള തൊഴിൽ നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് ഇവരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കും. ഒഴിവാക്കുന്ന ജീവനക്കാർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും സേവനാനന്തര ആനുകൂല്യങ്ങളും പൂർണമായും ലഭ്യമാക്കണമെന്ന് മന്ത്രാലയം സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കൂടാതെ സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾക്കായാണ് 70 മുകളിലുള്ളവരെ ഒഴിവാക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377015/kuwait-dismiss-employees-above-70-cooperatives)