---
title: "യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന; റോഡിലേക്ക് പാറകൾ അടർന്നുവീണതിനെ തുടർന്ന് അൽ ജബൽ സ്ട്രീറ്റ് അടച്ചിടുന്നത് തുടരും "
english_title: "Muscat Municipality Extends Closure of Al Jabal Street for Safety Repairs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376987/muscat-al-jabal-street-closed-bousher-amirat"
published_at: "2026-08-06T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7433267ab79_muscat-al-jabal-street-closed-bousher-amirat.jpg"
keywords: ["Muscat Municipality", "Al Jabal Street closed", "Bousher Al Amerat road"]
---

# യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന; റോഡിലേക്ക് പാറകൾ അടർന്നുവീണതിനെ തുടർന്ന് അൽ ജബൽ സ്ട്രീറ്റ് അടച്ചിടുന്നത് തുടരും 

> **Lead Summary:** **മസ്‌കത്ത്: ** ബൗഷർ ഭാഗത്തുനിന്ന് അൽ ആമിറാത്തിലേക്ക് പോകുന്ന അൽ ജബൽ സ്ട്രീറ്റ് (പർവതപാത) പൂർണമായി അടച്ചിടുന്നത് തുടരുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ഔദ്യോഗികമായി അറിയിച്ചു. ഒമാൻ റോയൽ പോലീസുമായി സഹകരിച്ചാണ് ഈ ഗതാഗത നിയന്ത്രണം കർശനമാക്കിയിരിക്കുന്നത്.

## Article Content

**മസ്‌കത്ത്: ** ബൗഷർ ഭാഗത്തുനിന്ന് അൽ ആമിറാത്തിലേക്ക് പോകുന്ന അൽ ജബൽ സ്ട്രീറ്റ് (പർവതപാത) പൂർണമായി അടച്ചിടുന്നത് തുടരുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ഔദ്യോഗികമായി അറിയിച്ചു. ഒമാൻ റോയൽ പോലീസുമായി സഹകരിച്ചാണ് ഈ ഗതാഗത നിയന്ത്രണം കർശനമാക്കിയിരിക്കുന്നത്.

റോഡിലേക്ക് പാറകൾ അടർന്നുവീണ പശ്ചാത്തലത്തിൽ, അവ പൂർണ്ണമായി നീക്കം ചെയ്യുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ അടിയന്തര അടച്ചിടൽ നടപടി സ്വീകരിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാഹനയാത്രക്കാർ ഈ പാതയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും പകരം ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376987/muscat-al-jabal-street-closed-bousher-amirat)