---
title: "മലയാളി സൗദിയിൽ ഹൃദയഘാതം മൂലം അന്തരിച്ചു"
english_title: "Malayali Abdul Faizy from Kollam Dies of Heart Attack in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376906/kollam-abdul-faizy-dies-heart-attack-saudi-riyadh"
published_at: "2026-08-05T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73732dc5935_kollam-abdul-faizy-dies-heart-attack-saudi-riyadh.jpg"
keywords: ["Saudi Arabia", "Malayali Death", "Heart Attack"]
---

# മലയാളി സൗദിയിൽ ഹൃദയഘാതം മൂലം അന്തരിച്ചു

> **Lead Summary:** റിയാദ്: മലയാളി സൗദിയിൽ ഹൃദയഘാതം മൂലം അന്തരിച്ചു. റിയാദിൽനിന്ന് 225 കിലോമീറ്റർ അകലെ സൗദി കിഴക്കൻ പ്രവിശ്യയിൽപ്പെട്ട മഹത്ത ഷോബ എന്ന സ്ഥലത്ത്​ ഹോട്ടൽ ജീവനക്കാരനായിരുന്ന കൊല്ലം നിലമേൽ വാഴോട്​ സ്വദേശി നിഷാദ്​ മൻസിലിൽ അബ്​ദുൽ ഫൈസി ആണ്​ മരിച്ചത്​.

## Article Content

റിയാദ്: മലയാളി സൗദിയിൽ ഹൃദയഘാതം മൂലം അന്തരിച്ചു. റിയാദിൽനിന്ന് 225 കിലോമീറ്റർ അകലെ സൗദി കിഴക്കൻ പ്രവിശ്യയിൽപ്പെട്ട മഹത്ത ഷോബ എന്ന സ്ഥലത്ത്​ ഹോട്ടൽ ജീവനക്കാരനായിരുന്ന കൊല്ലം നിലമേൽ വാഴോട്​ സ്വദേശി നിഷാദ്​ മൻസിലിൽ അബ്​ദുൽ ഫൈസി ആണ്​ മരിച്ചത്​.

മൃതദേഹം അൽ അഹ്​സ സ്വലാഹിയ മഖ്​ബറയിൽ ഖബറടക്കി.

പിതാവ്​: ഇബ്രാഹിംകുഞ്ഞ്​. മാതാവ്: ലത്തീഫാ ബീബി. ഭാര്യ: സലീന ബീബി. മക്കൾ: നൗഫിയ, ഫൗസിയ. സഹോദരങ്ങളായ റിയാസ്, നിസാം, നിഷാദ് എന്നിവർ സൗദിയിൽ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു.

മരണാനന്തര നടപടികൾ വേഗത്തിലാക്കാൻ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ, ചടയമംഗലം എം.എൽ.എ എം.എം. നസീർ, നിലമേൽ പഞ്ചായത്ത് പ്രസിഡൻറ്​ റാഫി എന്നിവർ സൗദിയിൽ ബന്ധപ്പെടുകയും ആവശ്യമായ സഹായം നൽകുകയും ചെയ്​തതായി ഖബറടക്കത്തിന്​ ആവശ്യമായ നിയമനടപടികൾക്ക്​ നേതൃത്വം നൽകിയ നാസർ കല്ലറ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376906/kollam-abdul-faizy-dies-heart-attack-saudi-riyadh)