---
title: "കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവതി; രക്ഷയായി അഗ്നിശമന-മറൈൻ സേനയുടെ സമയോചിത ഇടപെടൽ"
english_title: "Woman Rescued After Jumping from Sheikh Jaber Bridge in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376883/kuwait-sheikh-jaber-bridge-woman-rescued-fire-marine"
published_at: "2026-08-05T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7340397c266_kuwait-sheikh-jaber-bridge-woman-rescued-fire-marine.jpg"
keywords: ["Kuwait News", "Rescue Operation", "Fire Force Kuwait", "Marine Rescue"]
---

# കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവതി; രക്ഷയായി അഗ്നിശമന-മറൈൻ സേനയുടെ സമയോചിത ഇടപെടൽ

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന പാലമായ ശൈഖ് ജാബർ പാലത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അഗ്നിശമനസേനയുടെയും സമുദ്ര രക്ഷാസേനയുടെയും സമയോചിതമായ ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന പാലമായ ശൈഖ് ജാബർ പാലത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അഗ്നിശമനസേനയുടെയും സമുദ്ര രക്ഷാസേനയുടെയും സമയോചിതമായ ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. അൽ-ജൗൺ മറൈൻ സെന്ററിലെയും ശൈഖ് ജാബർ ബ്രിഡ്ജ് മറൈൻ ഫയർ ആൻഡ് റെസ്ക്യൂ സെന്ററിലെയും രക്ഷാപ്രവർത്തക സംഘങ്ങളാണ് ഉടൻ സ്ഥലത്തെത്തിയതെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.

കടലിലേക്ക് ചാടിയ യുവതിയെ രക്ഷാസംഘം വെള്ളത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് സ്ഥലത്തെത്തിയ അടിയന്തര മെഡിക്കൽ സംഘത്തിന് കൈമാറി. രക്ഷപ്പെടുത്തിയ യുവതിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

സമയോചിതമായി ഇടപെട്ട് യുവതിയുടെ ജീവൻ രക്ഷിച്ച അഗ്നിശമന-മറൈൻ രക്ഷാപ്രവർത്തക സംഘത്തെ ജനറൽ ഫയർ ഫോഴ്സ് പ്രത്യേകം അഭിനന്ദിച്ചു. അതിവേഗത്തിലുള്ള ഏകോപനവും പ്രൊഫഷണൽ രക്ഷാപ്രവർത്തനവുമാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന് അധികൃതർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ യുവതിയുടെ തിരിച്ചറിയൽ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കുവൈത്തിലെ ഏറ്റവും നീളം കൂടിയ പാലുകളിൽ ഒന്നാണ് ശൈഖ് ജാബർ പാലം.

കടലിന് മുകളിലൂടെ കടന്നുപോകുന്ന ഈ പാലത്തിൽ മുൻപും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376883/kuwait-sheikh-jaber-bridge-woman-rescued-fire-marine)