---
title: "ആഗോള വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ലണ്ടനിൽ പുതിയ ടൂറിസം കാമ്പയിൻ ആരംഭിച്ച് ഒമാൻ"
english_title: "Oman Tourism London Campaign Buses Taxis Europe Visitors-NEW"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376846/oman-tourism-london-campaign-100-buses-taxis-NEW"
published_at: "2026-08-05T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a731a6e542cd_oman-tourism-london-campaign-100-buses-taxis-NEW.jpg"
keywords: ["TOURS", "TRAVEL", "OMAN", "EUROPE", "CAMPA"]
---

# ആഗോള വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ലണ്ടനിൽ പുതിയ ടൂറിസം കാമ്പയിൻ ആരംഭിച്ച് ഒമാൻ

> **Lead Summary:** **മസ്കത്ത്**:**[**ആഗോള വിനോദസഞ്ചാര വിപണിയിൽ ഒമാന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ലണ്ടനിൽ പുതിയ പ്രൊമോഷൻ കാമ്പയിന് ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം തുടക്കം കുറിച്ചു.

## Article Content

**മസ്കത്ത്**:**[**ആഗോള വിനോദസഞ്ചാര വിപണിയിൽ ഒമാന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ലണ്ടനിൽ പുതിയ പ്രൊമോഷൻ കാമ്പയിന് ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം തുടക്കം കുറിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ വിപണികളിലൊന്നായ യു.കെയിൽ ഒമാനെ ഒരു മുൻനിര വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുകയാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം.ലണ്ടൻ നഗരത്തിലൂടെ സർവീസ് നടത്തുന്ന 100 പ്രമുഖ ബസുകളിലും 100 ബ്ലാക്ക് ടാക്സികളിലും ഒമാൻ ടൂറിസത്തിന്റെ ആകർഷകമായ പരസ്യങ്ങൾ പതിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്.

സുൽത്താനേറ്റിന്റെ സമ്പന്നമായ സംസ്കാരം, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സാഹസിക വിനോദങ്ങൾ എന്നിവയാണ് ആഗോള സഞ്ചാരികൾക്ക് മുന്നിൽ ഈ പരസ്യങ്ങളിലൂടെ പരിചയപ്പെടുത്തുന്നത്. വരും മാസങ്ങളിൽ ഒമാനിലേക്ക് കൂടുതൽ യൂറോപ്യൻ സഞ്ചാരികളെ ആകർഷിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ഒമാനെ ഒരു ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുക എന്ന ‘ഒമാൻ വിഷൻ 2040’ ലക്ഷ്യത്തിന്റെ ഭാഗമായി ബ്രിട്ടന് പുറമെ മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിലും മന്ത്രാലയം ശക്തമായ കാമ്പയിനുകൾ നടത്തുന്നുണ്ട്. യൂറോപ്യൻ സഞ്ചാരികളെ ആകർഷിക്കാൻ മന്ത്രാലയം ആവിഷ്കരിച്ച പ്രധാന ഡിജിറ്റൽ കാമ്പയിനാണ് ‘എക്സ്പീരിയൻസ് അവർ വിന്റർ’.

യൂറോപ്പിൽ കടുത്ത തണുപ്പുള്ള ശീതകാലത്ത് ഒമാനിലെ മിതമായ കാലാവസ്ഥ, മരുഭൂമിയിലെയും മലനിരകളിലെയും ക്യാമ്പിങ്, ബീച്ചുകൾ, സാഹസിക വിനോദങ്ങൾ എന്നിവയാണ് ഇതിലൂടെ പരസ്യപ്പെടുത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ട്രേഡ് ഷോയായ ജർമ്മനിയിലെ ഐ.ടി.ബി ബെർലിൻ 2026ൽ ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ലക്ഷ്യമിട്ട് റോഡ് ഷോകളും ബിസിനസ് മീറ്റുകളും ഒമാൻ സംഘടിപ്പിക്കുന്നുണ്ട്.

**[
](http://(gcc.truevisionnews.com))**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376846/oman-tourism-london-campaign-100-buses-taxis-NEW)