---
title: "സ്വർണവില ചരിത്രത്തിലേക്ക്; ദുബായിൽ 24 കാരറ്റ് ഗ്രാമിന് 500 ദിർഹത്തിലേക്ക് കുതിക്കുന്നു"
english_title: "Dubai Gold Rate Today 24K Nears 500 Dirhams International Market Trends"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376816/dubai-gold-rate-surges-24k-nears-500-dirhams"
published_at: "2026-08-05T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7300b8918e3_dubai-gold-rate-surges-24k-nears-500-dirhams.jpg"
keywords: ["Dubai gold rate", "Gold price today UAE", "international gold market", "silver price UAE"]
---

# സ്വർണവില ചരിത്രത്തിലേക്ക്; ദുബായിൽ 24 കാരറ്റ് ഗ്രാമിന് 500 ദിർഹത്തിലേക്ക് കുതിക്കുന്നു

> **Lead Summary:** **ദുബായ്: **ദുബായ് വിപണിയിൽ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾത്തന്നെ 24 കാരറ്റ് സ്വർണം ഗ്രാമിന് 500 ദിർഹമെന്ന ചരിത്രപരമായ നാഴികക്കല്ലിനോട് കൂടുതൽ അടുത്തെത്തിയിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 492.25 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണവില ഇന്ന് രാവിലെ 496 ദിർഹമായാണ് ഉയർന്നത്.

## Article Content

**ദുബായ്: **ദുബായ് വിപണിയിൽ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾത്തന്നെ 24 കാരറ്റ് സ്വർണം ഗ്രാമിന് 500 ദിർഹമെന്ന ചരിത്രപരമായ നാഴികക്കല്ലിനോട് കൂടുതൽ അടുത്തെത്തിയിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 492.25 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണവില ഇന്ന് രാവിലെ 496 ദിർഹമായാണ് ഉയർന്നത്.

മറ്റു കാരറ്റുകളിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 459.25 ദിർഹത്തിലും, 21 കാരറ്റ് 440.25 ദിർഹത്തിലും, 18 കാരറ്റ് 377.50 ദിർഹത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 14 കാരറ്റ് സ്വ

കൂടാതെ, വെള്ളി വില 1.18 ശതമാനം വർധിച്ച് 60.73 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് വിരാമമിട്ട് സ്വർണ വിപണി ശക്തമായ തിരിച്ചുവരവാണ് നടത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വരും പാദങ്ങളിൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 മുതൽ 5,000 ഡോളർ വരെ ഉയർന്നേക്കാമെന്നാണ് പ്രമുഖ ബാങ്കുകളുടെ പ്രവചനം. യുഎസിലെ പുതിയ തൊഴിൽ വിപണി കണക്കുകൾ വരും ദിവസങ്ങളിൽ സ്വർണവിലയുടെ ഗതി നിർണയിക്കുന്നതിൽ നിർണായകമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376816/dubai-gold-rate-surges-24k-nears-500-dirhams)